എല്ലാം മറന്ന് ജനങ്ങള്‍; കോവിഡും കോറോണയും സാമൂഹിക അകലവും വലിച്ചെറിഞ്ഞ് ജനങ്ങള്‍ തെരുവുകളിലേക്ക്

TV05കോവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിത്തുടങ്ങി. കോവിഡും സാമൂഹിക അകലവും നിയന്ത്രണങ്ങളുമൊന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാടില്‍ ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പൊലീസ് സാന്നിധ്യവും കുറഞ്ഞു. സ്ഥാപനങ്ങളിലും പൊതുസ്ഥലത്തും അനിയന്ത്രിതമായ തിരക്കാണ്. നൂറു കണക്കിനാളുകളാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തുന്നത്. ഹോം ക്വാറന്റീന്‍ നിര്‍ദേശം ഇവര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയില്ല.

പ്രവാസികളായ 55 പേര്‍ ഐസലേഷനിലും 484 പേര്‍ ഹോംക്വാറന്റീനിലും ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. താലൂക്ക് ആശുപത്രിയിലെ ടിക്കറ്റ് കൗണ്ടറുകളിലും ഡോക്ടറെ കാണാനും ക്യൂ നില്‍ക്കുന്ന രോഗികള്‍ തിരക്കു കൂട്ടുന്നു.

സാമൂഹിക അകലം പാലിക്കാന്‍ പൊലീസ് ഇടപെടല്‍ വേണ്ടി വരുന്നു. ബവ്‌റിജസ് ഔട്ലെറ്റിലും വന്‍ തിരക്കുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞാണു മടങ്ങുന്നത്.

ഗോഡൗണുകളില്‍ സ്ഥലം ഇല്ലാത്തതിനാല്‍ ബവ്‌റിജസിലേക്ക് മദ്യവുമായി എത്തുന്ന വാഹനങ്ങള്‍ ഒരാഴ്ചവരെ കാക്കണം. ചെന്നൈയില്‍ നിന്നാണു ലോറികള്‍ എത്തുന്നത്. ലോറി തൊഴിലാളികള്‍ എവിടെ തങ്ങുന്നുവെന്നതു സംബന്ധിച്ചു റവന്യു വകുപ്പിന്റെ പക്കല്‍ വിവരം ഇല്ല.

കില ഇടിസിയില്‍ ക്വാറന്റീനില്‍ ആയിരുന്ന പ്രവാസിക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 13-ാം ദിവസമാണിത്. വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നതിന് തലേന്നാണ് ഇരുട്ടടിയായി ഫലം എത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment