എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല: ബിഷപ് ഡോ. മാര്‍ ഫിലക്സിനോസ്

Rt.Rev.Dr.Issac Mar Philoxenosന്യൂയോര്‍ക്ക്: എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല എന്ന വിലാപം മുഴങ്ങി കേള്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പരിശുദ്ധാത്മാവേ വന്ന് ഞങ്ങള്‍ക്ക് കരുണയുടെ ആത്മാവിനെ നല്‍കണമേ എന്നതാകട്ടെ നമ്മുടെ പ്രാര്‍ത്ഥന എന്ന് പെന്തക്കോസ്ത് ഞായറോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഭദ്രസാന ആസ്ഥാനത്തു നിന്നും ലൈവ് ടെലികാസ്റ്റിലൂടെ ക്രമീകരിച്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷ മധ്യേ നടത്തിയ പ്രസംഗത്തില്‍ മാര്‍ത്തോമാ സഭാ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ഉത്‌ബോധിപ്പിച്ചു.

എനിക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ല എന്ന രോദനങ്ങള്‍ക്കു നടുവില്‍ സഹജീവിയെ സഹോദരനായി കാണുവാന്‍ കഴിയുന്ന ദൈവാത്മാവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവാത്മാവ് നല്‍കപ്പെട്ട ആത്മാവാണ് ശിഷ്യര്‍ക്ക് അഗ്നിജ്വാലക്ക് സമാനമായ നാവുകളെ പകര്‍ന്ന ശക്തി. ഒരു മാനുഷിക പരിഗണനയും സഹജീവികള്‍ക്ക് ലഭിക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ ശക്തമായ അഗ്നിനാവുകള്‍ നമുക്ക് ദൈവീക ദാനമായ പരിശുദ്ധാത്മാവ് നല്‍കട്ടെ.

സൃഷ്ടിയുടെ ഞരക്കങ്ങള്‍ ശ്രദ്ധിക്കുന്ന ഭിന്നതകളെ യോജിപ്പിക്കുന്ന ദൈവം കരുണ കാണിക്കുവാന്‍ നമുക്ക് കരുത്തു നല്‍കട്ടെ. പരിശുദ്ധാത്മാവേ വന്ന് സൃഷ്ടിയെ പുതുക്കേണമേ, മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകത്തിലേക്കും ക്രമത്തിലേക്കും ഞങ്ങളെ നയിക്കേണമേ എന്നതായിരിക്കണം പ്രശ്ന സങ്കീര്‍ണമായ ഈ കാലഘട്ടത്തില്‍ നമ്മുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥന എന്നും ബിഷപ് ഡോ. മാര്‍ ഫിലക്സിനോസ് സഭാ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment