Flash News

കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം

June 1, 2020

rainതിരുവനന്തപുരം: കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി. നാല് മാസം നീണ്ട കാലവര്‍ഷത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. തീരദേശ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസം ശക്തമായ മഴകിട്ടും. ജൂണ്‍ ആദ്യ ആഴ്ച കേരളത്തിന്റെ തെക്കന്‍ അറ്റത്ത് എത്തുന്ന കാലവര്‍ഷം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതാണ്. സെംപ്തംബര്‍ മാസത്തോടെ ഈ കാലവര്‍ഷം രാജസ്ഥാനില്‍ നിന്നും തിരിച്ചിറങ്ങും.

രാജ്യത്തെ 75 ശതമാനം മഴയും ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്താണ്. ഇത്തവണത്തേത് സാധാരണ രീതിയിലുള്ള മഴക്കാലമായിരിക്കുമെന്ന് ഏപ്രില്‍ മാസത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. രാജ്യത്താകെ നാല് മാസത്തോളം നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്നു കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര അറിയിച്ചു.

കേരളാ തീരത്ത് മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ് വീശാം. രണ്ടുമുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യത. മല്‍സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയ്ക്കടുക്കണമെന്ന് മുന്നറിയിപ്പ്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

rain1നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ അറബിക്കടലില്‍ രൂപംകൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാലവര്‍ഷത്തെ നേരത്തെ തന്നെ കേരളത്തില്‍ എത്തിക്കുകയായിരുന്നു.

അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരികയാണ്. വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കര തൊട്ടേക്കും. 24 മണിക്കൂറിനുള്ളില്‍ അതിതീവ്രന്യൂനമര്‍ദമാകും. 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പുണ്ട്.

കൃഷിയെ ആശ്രയിച്ചുള്ള ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, സാധാരണയായി കേരളത്തിന്റെ തെക്കേ അറ്റത്ത് ജൂണ്‍ ആദ്യ വാരത്തില്‍ എത്തുകയും സെപ്റ്റംബറോടെ രാജസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയുമാണ് ചെയ്യുന്നത്.

ഇന്ത്യയില്‍ ലഭിക്കുന്ന 75% മഴയും ഈ സീസണിലാണ്. ശനിയാഴ്ച, സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സ്‌കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം എത്തിയതായി അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ വകുപ്പ് നിഷേധിച്ചിരുന്നു. അത്തരമൊരു പ്രഖ്യാപനത്തിനു സാഹചര്യമില്ലെന്നായിരുന്നു വിശദീകരണം.

അതേസമയം, കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുന്നുണ്ട്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ബുധനാഴ്ച വൈകിട്ടോടെ വടക്കന്‍ മഹാരാഷ്്ട്രയക്കും തെക്കന്‍ ഗുജറാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന. കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാര്‍, അരുവിക്കര സംഭരണികളുടെ ഷട്ടറുകള്‍ നിയന്ത്രിതമായി ഉയര്‍ത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നിറിയിപ്പുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top