Flash News

സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍

June 1, 2020

sunny1ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും, മുന്‍ ജനറല്‍ സെക്രട്ടറിയും അമേരിക്കയുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാനിധ്യവുമായിരുന്ന സണ്ണി വൈക്ലിഫിന്റെ നിര്യാണത്തില്‍ ഫൊക്കാന നടത്തിയ അനുശോചന യോഗവും അനുസ്മരണച്ചടങ്ങും വികാരനിര്‍ഭരമായിരുന്നു. അമേരിക്കന്‍ മലയാളികളുടെ ആദ്യകാല കുട്ടായ്‌മക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ സണ്ണി വൈക്ലിഫിന്റെ അനുസ്മരണച്ചടങ്ങു ഏവരേയും ഈറനണിയിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ അബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഡോ. എം.വി. പിള്ള, മുന്‍ ഫൊക്കാന പ്രസിഡന്റുമാരായ ഡോ. അനിരുദ്ധന്‍, ഡോ. പാര്‍ഥസാരഥിപിള്ള, ജെ. മാത്യൂസ്, കമാന്‍ണ്ടര്‍ ജോര്‍ജ് കോരത്, പോള്‍ കറുകപ്പള്ളില്‍, ജി.കെ. പിള്ള, മറിയാമ്മ പിള്ള, ജോണ്‍ പി. ജോണ്‍, മുന്‍ ഫോമാ പ്രസിഡന്റുമാരായ ബേബി ഉരാളില്‍, ജോണ്‍ ടൈറ്റസ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

വൈറ്റ് ഹൗസില്‍ ഡപ്യൂട്ടി അസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് ഗവണ്മെന്റ് വൈഡ് പോളിസിയില്‍ പ്രവര്‍ത്തിക്കുന്ന റവ. ഫാദര്‍ അലക്‌സാണ്ടര്‍ കുര്യന്റെ പ്രാര്‍ത്ഥനയോടെയാണ് അനുശോചന യോഗം ആരംഭിച്ചത്. ഫൊക്കാന സെക്രട്ടറി ടോമി കോക്കാട്ട് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു.

അബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ താന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സണ്ണി വൈക്ലിഫുമായി ഉണ്ടായിരുന്ന സൗഹൃദവും ഫൊക്കാന എന്ന സംഘടനയുടെ പിറവിക്ക് അദ്ദേഹം ചെയ്ത സേവനങ്ങളും വിവരിച്ചു. ഒരിക്കലും അമേരിക്കന്‍ മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിത്വമാണ് സണ്ണി വൈക്ലിഫ്. മലയാളികളുടെ ഏത് പ്രവര്‍ത്തങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹമാണ് അമേരിക്കന്‍ മലയാളികളെ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു ഇറങ്ങുവാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം സ്മരിച്ചു.

സണ്ണി വൈക്ലിഫ് ഫൊക്കാനക്ക് വേണ്ടി ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു ഡോ. എം.വി. പിള്ള സംസാരിച്ചു. ഭാഷക്ക് ഒരു ഡോളര്‍ എന്ന ആശയം നടപ്പാക്കാന്‍ വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതിനെയും ഓരോ ഫൊക്കാന കണ്‍‌വന്‍ഷനിലും ഭാഷക്ക് ഒരു ഡോളര്‍ എന്ന ബോര്‍ഡുമായി നമ്മളിലേക്ക് ഇറങ്ങി വന്നിരുന്ന അദ്ദേഹത്തിന്റെ വേറിട്ട പ്രവര്‍ത്തന ശൈലിയും ചൂണ്ടിക്കാട്ടി.എപ്പോഴും ചിരിക്കുന്ന മുഖവുമായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടുള്ളു എന്നും ഡോ. എം.വി. പിള്ള പറഞ്ഞു.

കഴിവുറ്റ നേതാവിനെയുംനല്ല സുഹൃത്തിനെയും സഹോദരനെയും ആണ് എനിക്ക് നഷ്ടമായതെന്നും, സംഘടനാ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ ഒരുമിച്ചാണ് നടത്തിയിരുന്നതെന്നും ഡോ. പാര്‍ഥസാരഥിപിള്ള അനുസ്മരിച്ചു.

ഫൊക്കാനയുടെ ആരംഭം മുതല്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച സണ്ണി വൈക്ലിഫ് കഴിവുറ്റ സംഘാടകനും മലയാളികളുടെ ഏത് പ്രശ്‌നങ്ങള്‍ക്കും മുമ്പില്‍ നില്‍ക്കുന്ന ആളുമായിരുന്നു എന്ന് ഡോ. എം. അനിരുദ്ധന്‍ പറഞ്ഞു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ്, ഫോമാ സെക്രട്ടറി ജോസ് എബ്രഹാം, ഫൊക്കാന ഭാരവാഹികളായ സജിമോന്‍ ആന്റണി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുജ ജോസ്, വിജി നായര്‍, പ്രവീണ്‍ തോമസ് , ഷീല ജോസഫ്, ലൈസി അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെആര്‍കെ, എബ്രഹാം ഈപ്പന്‍, സണ്ണി മാറ്റമന, ടി എസ് . ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍, ഫൊക്കാന മുന്‍ ഭാരവാഹികളായ ടി. എന്‍. നായര്‍, രാജന്‍ പടവത്തില്‍, തോമസ് തോമസ്, ലീല മാരേട്ട്, സണ്ണി ജോസഫ്, ഗണേഷ് നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ബെന്‍ പോള്‍, ഡോ. മാത്യു വര്‍ഗീസ് എന്നിവരും അനുശോചനം അറിയിച്ചു സംസാരിച്ചു.

കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഷഹി പ്രഭാകരന്‍, ഡോ. ജേക്കബ് തോമസ്, കോശി കുരുവിള, കല ഷാഹി, മോഹന്‍ രാജ്, എ. സി. ജോര്‍ജ്, സുരേഷ് രാജ്, രഹുല്‍ നമ്പ്യാര്‍, ആന്റോ വര്‍ക്കി, ജോണ്‍ മാത്യു , ഡോ. ഗബ്രിയല്‍ റോയി, അനില്‍ നായര്‍, ബോസ് വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത അനുശോചന യോഗത്തില്‍ ഏവര്‍ക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ആ നല്ലകാലത്തെ കുറിച്ചാണ്.

ഡോ . രഞ്ജിത് പിള്ള, എറിക് മാത്യു, വിപിന്‍ രാജ് എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

ട്രീസ വൈക്ലിഫ് ഈ വിഷമ ഘട്ടത്തില്‍ ആശ്വാസവാക്കുകളുമായി എത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തന്റെ ഭര്‍ത്താവു മലയാളികളെയും മലയാളി സമൂഹത്തെയും ഏറെ സ്‌നേഹിച്ചിരുന്നെന്നും, അവരുടെ പ്രശ്ങ്ങള്‍ക്കു അദ്ദേഹം എന്നും മുന്നില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. ഇത്രയും പെട്ടെന്ന് ഒരു അനുശോചനയോഗം ചേര്‍ന്നതിനെ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായരെയും കമ്മറ്റിയോടും നന്ദി പറയുകയും ചെയ്തു.

പൊതു ദര്‍ശനം: ജൂണ്‍ 4 വ്യാഴാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ (Fredrick 7th day Adventist’s Church, 6437 Jefferosn Pike
Fredrick ,Maryland. 21703). തുടര്‍ന്ന് സംസ്‌കാരവും നടത്തുന്നതാണ്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top