Flash News

കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

June 1, 2020

coronaതിരുവനന്തപുരം: കോവിഡ്-19 വ്യാപന പ്രതിരോധനത്തിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവു വരുത്തിയതോടെ സംസ്ഥാനത്ത് ജനങ്ങള്‍ കൂട്ടം കൂടുന്നത് വര്‍ദ്ധിക്കുകയും വൈറസിന്റെ വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്നതിന്നതിന്റെ സൂചനയായി ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം തടയേണ്ടത് അനിവാര്യമാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പരാജയപ്പെടുമെന്നും, പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.

ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 138397 പേര്‍ ഉണ്ട്. 1246 പേര്‍ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകള്‍ ശേഖരിച്ചു. 13037 നെഗറ്റീവാണ്. ആകെ 121 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട് ഇപ്പോള്‍.

പുതുതായി പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍. ഒന്‍പത് മലയാളികള്‍ വിദേശത്ത് ഇന്ന് മരിച്ചു. 210 പേര്‍ ഇങ്ങനെ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

മെയ് നാലിന് ശേഷം ഉണ്ടായ കേസുകളില്‍ 90 ശതമാനവും പുറത്ത് നിന്ന് വന്നവരാണ്. മെയ് നാലിന് മുന്‍പ് അത് 67 ശതമാനമായിരുന്നു. മെയ് 29 ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നല്‍കും. 3075 മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു.

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം പരിശോധിച്ചു
വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top