കരിഗളത്തില്‍ താഴ്ത്തിയ വെള്ള മുട്ട് (കവിത): മാണി സ്‌കറിയ

vellamuttu banner

“I can’t breathe…. I can’t breathe”

കര്‍ണ്ണങ്ങള്‍ തുളയ്ക്കുന്ന രോദനം
ഒരു രക്ഷാപുരുഷന്‍ നിദാനമാക്കിയ ആര്‍ത്തനാദം

ഫ്ലോയിഡിന്റെ രോദന നിമിഷങ്ങള്‍ ഞാന്‍ കണ്ട നിമിഷത്തേ ശപിയ്ക്കുന്നു

എട്ടു മിനിറ്റില്‍ തിട്ടമായി ഫ്ലോയിഡിന്റെ ഗതി
ഉള്ളില്‍ കയറി കോറോണാ ശ്വാസം മുട്ടിക്കും
ഗളപ്രയോഗത്തില്‍ രഷാപുരുഷന്‍ ശ്വാസം മുട്ടിക്കും
ദുരാനുമതി നല്‍കി, ദുര്‍മൗനം പാലിച്ച് മറ്റു മൂന്നു പേരും
കയ്യാമത്തില്‍ ഒരു മനുഷ്യ ജീവിയെ മറിച്ചിട്ടു വീഴ്ത്തി
അന്നൊരു നാളില്‍ അങ്ങ് സിറിയായില്‍ ഞാന്‍ കണ്ടു
മൂന്ന് പൊതുസ്ഥല വധശിക്ഷ
അതിന്റെ അറപ്പ് ഇന്നും എന്റെ മര്‍മ്മ വരികളില്‍
അഹങ്കാരം മൂത്ത് നിങ്ങള്‍ കാട്ടിയ ദുഷ്ക്കര്‍മ്മം
ഇന്ന് തീക്കനലായി നാടു ചുറ്റുന്നു
ഇതുപത് വെള്ളിക്കാശിന് നിങ്ങള്‍ ഊറ്റിയ
ജോര്‍ജ്ജിന്റെ രക്തം നിന്റെ എല്ലാ 10,000
തടാകങ്ങളും ചുവപ്പിച്ച് പുതിയ അക്കല്‍‌ദാമയാക്കുന്നു
വെണ്മയാം മനുഷ്യന്റെ ഉയിരും ഒരു കരിദേഹി
ഉയിരും ത്രാസില്‍ തുല്യം


Print Friendly, PDF & Email

Related posts

Leave a Comment