ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ജോലി നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ‘സ്വദേശ്’ എന്ന പദ്ധതിയിലൂടെയാണ് വിവിധ രംഗത്ത് നൈപുണ്യത്തിനനുസരിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡാറ്റാബേസ് ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വ്യവസായ മേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
നൈപുണ്യ വികസന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമാണ് ഇതിന് സൗകര്യമൊരുക്കുന്നത്. 1800 123 9626 (Indian Toll Free Number) എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ വിശദവിവരങ്ങള്‍ ലഭിക്കുന്നതാണ്. പ്രവാസികള്‍ www.nsdcindia.org/swades എന്ന വെബ്സൈറ്റ് പോര്‍ട്ടലില്‍ അവരവരുടെ പേരുവിവരങ്ങളും തൊഴില്‍ പരിചയവും മറ്റും പൂരിപ്പിക്കേണ്ടതാണ്.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വന്ദേ ഭാരത് മിഷനു കീഴിലുള്ള തൊഴിലാളികളുടെ നൈപുണ്യ മാപ്പിംഗ് ഞങ്ങള്‍ നടത്തുന്നതെന്ന് കേന്ദ്ര നൈപുണ്യ, സംരംഭക മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്ന് തിരിച്ചു വന്ന ഓരോ വ്യക്തികളുടേയും തൊഴില്‍ പരിചയം അഥവാ നൈപുണ്യ കാര്‍ഡ് നിര്‍മ്മിക്കുകയാണ് ആദ്യം ചെയ്യുന്നത്. അത് അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.
ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടതിനാലാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് സിവില്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. തിരിച്ചെത്തിയവരുടെ പ്രത്യേക കഴിവുകള്‍ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ പ്രയോജനകരമാക്കുന്നതിനാണ് പോര്‍ട്ടല്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ നൈപുണ്യ വികസന മന്ത്രാലയത്തെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് മിഷനു കീഴില്‍ ഞങ്ങള്‍ വിമാനത്തിനകത്ത് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. വിമാനത്താവളത്തില്‍ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് വെര്‍ച്വല്‍ (സൂം) ഡിബേറ്റ് ഒക്ടോബര്‍ 16ന്
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
അയോദ്ധ്യയിൽ രാമായണ ക്രൂയിസ് സർവീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
നഴ്സുമാരായ മൂന്നു സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു
തോമസ് ഏബ്രഹാം (ബേബി-66) ന്യൂജെഴ്സിയില്‍ നിര്യാതനായി
കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍
കുന്ദമംഗലത്തെ ബെന്‍സ് വാഹനങ്ങളുടെ എക്സ്ക്ലൂസീവ് വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നഷ്ടമെന്ന് ഉടമ
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചത് ഭര്‍ത്താവു തന്നെ, അഞ്ചലില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, പാര്‍ക്കുകള്‍ ഇന്നു തുറക്കുന്നു, സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു, ന്യൂജേഴ്സി ശാന്തം
ഫിലാഡൽഫിയയിൽ നിര്യാതനായ റവ. എം. ജോണിന്റെ അനുസ്മരണവും ഒന്നാം ഭാഗ ശുശ്രുഷയും ഇന്ന് വൈകിട്ട്
ഹൈഡ്രോക്സിക്ലോറോക്വിന്‍ കൊറോണ രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും സാധ്യത: പഠനം
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി. സെബാസ്റ്റ്യന്‍
സര്‍ക്കാര്‍ തീരുമാനം പ്രശ്നമല്ല, മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ ആരാധനയ്ക്കായി തുറക്കുമെന്ന് കാലിഫോര്‍ണിയ പാസ്റ്റര്‍മാര്‍
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
Leave a Reply