Flash News

ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ മരണം; ഹോളിവുഡിലെ മുതിര്‍ന്ന അഭിനേതാക്കള്‍ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രകടനത്തില്‍ പങ്കെടുത്തു

June 4, 2020

570368-gorge  ലോസ് ഏഞ്ചലസ്: ജോര്‍ജ്ജ് ഫ്ലോയ്ഡിന്റെ മരണത്തിനു ശേഷം യുഎസില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് അഭിനേതാക്കളും. ഹോളിവുഡിലെ ചില മുതിര്‍ന്ന അഭിനേതാക്കള്‍ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ എന്ന പ്രകടനത്തില്‍ പങ്കെടുത്തു. പ്രകടനത്തില്‍ പങ്കെടുത്ത നടന്‍ കുസാക്ക് വീഡിയോ ട്വിറ്ററിലൂടെ പങ്കിട്ടു. ചിക്കാഗോയിലെ പ്രകടനത്തിന്‍റെ വീഡിയോ മാത്രമല്ല ചില ഫോട്ടോഗ്രാഫുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സിലും പരിസരങ്ങളിലും കാര്യങ്ങള്‍ വഷളാകുകയാണെന്ന് കുസാക്ക് ട്വീറ്റ് ചെയ്തു, ‘സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് …. എല്ലാവരും ആശങ്കാകുലരാണ്. ചുറ്റും കത്തിക്കൊണ്ടിരിക്കുകയാണ്. കൊള്ളയടിക്കല്‍ നടക്കുന്നു. …’

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച ജോണ്‍ കാറുകള്‍ കൊള്ളയടിക്കുന്നതിന്‍റെയും കത്തുന്നതിന്‍റെയും ചിത്രമെടുത്തു. പോലീസും തന്‍റെ അടുത്തേക്ക് വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. വീഡിയോയില്‍ വരുന്ന ശബ്ദങ്ങളില്‍ നിന്ന്, ഉദ്യോഗസ്ഥന്‍ ജോണിന്‍റെ ബൈക്കില്‍ നിരന്തരം അടിക്കുന്നതായി തോുന്നു.

മാധ്യമപ്രവര്‍ത്തകരെയടക്കം ജനക്കൂട്ടത്തില്‍ പോലീസ് പെപ്പര്‍ സ്പ്രേ തളിക്കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് കുറച്ച് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ട്രംപിന്‍റെ വെറുപ്പുളവാക്കുന്ന യുഗത്തിന്‍റെ അവസാനമാകാം … ദൈവത്തിന് നന്ദി.. ജനങ്ങളുടെ സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ അദ്ദേഹം എഴുതി. അതേസമയം, ലോസ് ഏഞ്ചല്‍സിലെ പ്രശസ്തമായ ന്യൂ ബെവല്‍‌റി സിനിമയും കൊള്ളയടിക്കപ്പെട്ടു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top