Flash News

‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രതിഷേധക്കാര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചു

June 4, 2020

Statue-of-Mahatma-Gandhi-destroyed-in-Americaവാഷിംഗ്ടണ്‍ ഡിസി: മിനിയാപോളിസില്‍ ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനോടനുബന്ധിച്ച് നടക്കുന്ന കലാപത്തോടനുബന്ധിച്ച് വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു കൂട്ടം അക്രമാസക്തമായ ‘ബ്ലാക്ക് ലൈവ്സ്മാറ്റര്‍’ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ എംബസിക്ക് പുറത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് പാര്‍ക്ക് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിമയില്‍ പ്രതിഷേധക്കാര്‍ അശ്ലീലം എഴുതുകയും ചെയ്തു. തുടര്‍ന്ന് പ്രതിമ മൂടിവയ്ക്കുകയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തില്‍ അന്വേഷണം നടത്തുന്നതിനു പുറമേ, അധികൃതരും പ്രതിമ നിന്നിരുന്ന സ്ഥലം വൃത്തിയാക്കുകയാണ്.

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്‍ ജസ്റ്റര്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ ക്ഷമാപണം നടത്തി. ‘വാഷിംഗ്ടണ്‍ ഡിസിയിലെ ഗാന്ധി പ്രതിമ നശിപ്പിക്കപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും, ഞങ്ങളുടെ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിക്കുക എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിമ നശിപ്പിച്ച സംഭവത്തില്‍ വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസിയും അപലപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ജോര്‍ജ് ഫ്‌ളോയിന്റെ കൊലപാതകത്തെ തുടര്‍ന്ന് വിവിധ നഗരങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. 29 നഗരങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്. ഫ്ളോയ്ഡിന്റെ ജന്മദേശമായ ടെക്സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

ഫ്‌ളോയിഡിന്റെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. പല നഗരങ്ങളിലും പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ അക്രമവും കൊള്ളയും വര്‍ധിച്ചതിനെ തുടര്‍ന്നാണ് പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വാഷിങ്ടണ്‍ ഡിസിയില്‍ വീണ്ടും സൈന്യം രംഗത്തിറങ്ങി. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് നേര്‍ക്ക് നീങ്ങുന്നത് നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും രംഗത്തെത്തി. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ജില്ലയില്‍ കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് നീട്ടി.

അതേസമയം, ജോര്‍ജ്ജ് ഫ്‌ളോയിഡിന് ഏപ്രില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 46കാരനായ ഫ്‌ളോയിഡിന് ഏപ്രില്‍ മൂന്നിന് കൊവിഡ് ബാധിച്ചിരുന്നെന്നാണ് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫ്‌ലോയിഡിന്റെ മരണത്തില്‍ കോവിഡ് ബാധ പങ്കു വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

രോഗ ലക്ഷണങ്ങളില്ലായിരുന്നില്ലെങ്കിലും മരണശേഷം ഫ്‌ളോയിഡിന്റെ സ്രവം ശേഖരിച്ച് നടത്തിയ പരിശോധനയിലും രോഗബോധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആദ്യത്തെ രോഗബാധ പൂര്‍ണ്ണമായും സുഖപ്പെടാത്തതിനാലാകാം ഇതെന്നാണ് അമേരിക്കയിലെ പ്രുമഖ മെഡിക്കല്‍ പരിശോധകന്‍ കൂടിയായ ആന്‍ഡ്രൂ ബേക്കര്‍ വ്യക്തമാക്കുന്നത്. ഫ്‌ളോയിഡിന്റേത് കഴുത്തുഞെരിച്ചുള്ള നരഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top