ഗര്‍ഭിണിയായ ആനയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

elephant15 വയസുള്ള ഗര്‍ഭിണിയായ കാട്ടാനയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കായി കേരള വനം വകുപ്പ് ‘മാന്‍ഹണ്ട്’ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈനാപ്പിളില്‍ ഒളിപ്പിച്ചു വെച്ച പടക്കമാണ് ആനയെ ഗുരുതരമായി പരിക്കേല്പിച്ചതും തുടര്‍ന്ന് ആന ചരിഞ്ഞതും.

പരിശോധനയില്‍ രണ്ടാഴ്ചത്തെ മുറിവ് പോലെയായിരുന്നു എന്നും മുറിവില്‍ പുഴുക്കള്‍ ഉണ്ടായിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. വെള്ളത്തില്‍ ഇരിക്കുന്ന നിലയിലാണ് ആനയെ കണ്ടത്. അടുത്ത ദിവസം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ഏകദേശം രണ്ട് മാസം പ്രായമുള്ള ഗര്‍ഭ പിണ്ഡം കണ്ടെത്തി. ആനയുടെ ആദ്യത്തെ ഗര്‍ഭാവസ്ഥയാണിത്. ആ കാഴ്ച നമ്മില്‍ പലരേയും വല്ലാതെ വിഷമിപ്പിച്ചു. ഞങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ മാത്രമേ ആനയുടെ മുകളിലും താഴെയുമുള്ള താടിയെല്ലും പല്ലും നാവും തകര്‍ന്നതായി കണ്ടത്. വെള്ളത്തിലായിരുന്നതിനാല്‍ ശ്വാസകോശത്തല്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ഏറെ ദുഃഖകരമായ കാഴ്ചയായിരുന്നു അത്, എബ്രഹാം പറഞ്ഞു.

ഗർഭിണിയായ ആനയെ നിഷ്കരുണം കൊന്നതിൽ രാജ്യ വ്യാപക പ്രതിഷേധം. സാധാരണക്കാർ മുതൽ സിനിമ താരങ്ങളും വ്യവസായികളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഈ അധമ പ്രവർത്തിയെ അപലപിച്ചു രംഗത്തു വന്നു. ദേശീയ മാധ്യമങ്ങളും അന്തർദേശീയ മാധ്യമങ്ങളും ചർച്ച ചെയ്തതോടെ കേരളത്തിനാകെ നാണക്കേടായി .

ഈ മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരതയോടെ കേരളത്തിൽ നടക്കുന്ന വന്യ മൃഗ നായാട്ടുകൾ പുറം ലോകം ചർച്ച ചെയ്യുകയാണ്. ആന വധത്തിന്റെ മറവിൽ വർഗീയത ഇളക്കി വിടാൻ ചില തീവ്ര മാധ്യമങ്ങൾ നടത്തിയ ശ്രമങ്ങൾ കൂടിയായതോടെ കേരളത്തിന്റെ മാനക്കേടിനു ആക്കം കൂടി. മലപ്പുറം ജില്ലയുടെ മഹത്വം പൊക്കി പിടിച്ചായിരുന്നു വർഗീയവാദികളുടെ പ്രചരണം.

ആനയെ പടക്കം വെച്ച് കൊന്ന സംഭവം ഗൗരവമായി എടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കർ വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിർദശം നൽകി. മിണ്ടാ പ്രാണികളെ പടക്കം വെച്ച് കൊല്ലുന്നത് ഇന്ത്യൻ സംസ്കാരമല്ല എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് കേന്ദ്രം റിപ്പോർട്ടു ചോദിച്ചു.

ലക്ഷകണക്കിന് മൃഗസ്നേഹികൾക്കൊപ്പംസ്ത്രീകളും കുട്ടികളും കേരളം കാട്ടിയ കാടത്തത്തിൽ പ്രതിഷേധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ പ്രതിഛായ കളഞ്ഞു കുളിച്ച സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനായിരുന്നു തുടക്കത്തിൽ സംസ്ഥാനം ശ്രമിച്ചത്. എന്നാൽ പൊതുജന വികാരം സംസ്ഥാനത്തിനെതിരെ തിരിഞ്ഞതോടെ മുഖ്യമന്ത്രി തന്നെ ട്വീറ്റുമായി രംഗത്തു വന്നു. കുറ്റക്കാരെ പിടികൂടുമെന്നു അദ്ദേഹം ഉറപ്പ് നൽകി.

അടുത്ത കാലത്തൊന്നും തന്നെ ഒരു വന്യ മൃഗത്തിന് വേണ്ടി ഇത്ര വൈകാരികമായി പൊതുജനങ്ങൾ രംഗത്തു വന്നിട്ടില്ല. പടക്കം തിന്നു അവശയായ ആനയുടെ ചിത്രം ഇന്ത്യ മുഴുവൻ ഷെയർ ചെയ്തു വൈറലായി കൊണ്ടിരിക്കയാണ്. ചിത്രം കണ്ടു കുപിതരാകുന്നവരുടെ വിഷമം രോഷമായി മാറി അത് കേരളത്തിനെ ഒരു കാടൻ സംസ്ഥാനമെന്ന വിലയിരുത്തലിലേക്കു കൊണ്ട് പോവുകയാണ്. അത്ര ഹൃദയസ്പര്ശിയായ ചിത്രമെന്ന് ഇന്ത്യ ഒന്നടങ്കം അഭിപ്രായപ്പെട്ടു കഴിഞ്ഞു. പടക്കം തിന്നു അവശയായ നിഷ്കളകയായ ആനയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സ്റ്റാറ്റസ് ചിത്രമായി അവരുടെ മൊബൈൽ ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത്ര വൈകാരികമായി ഇന്ത്യ ഈ കൊലപാതകത്തെ ഏറ്റെടുത്തു കഴിഞ്ഞു.

സംഭവത്തിൽ കുറ്റക്കാരായ മൂന്നുപേരെ കണ്ടെത്തി കഴിഞ്ഞെന്നു മുഖ്യമന്ത്രി അറിയിച്ചു. പോലീസും ഫോറെസ്റ്റ് വകുപ്പും സംയുക്തമായാണ് കേസ് അന്വേക്ഷിക്കുന്നതെന്നെന്നു പിണറായി അറിയിച്ചു. നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment