ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ക്വാറന്റൈന് കാലയളവില്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന 2,500 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കിയതായി റിപ്പോര്‍ട്ട്. കരിമ്പട്ടികയില്‍ പെടുത്തിയ ഈ തബ്ലീഗി ജമാഅത്ത് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ശേഖരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് 19 അണുബാധ പ്രഭവകേന്ദ്രമായ നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയില്‍ 250 വിദേശികളെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അവരില്‍ പലരും കോവിഡ് 19 ന് പോസിറ്റീവ് പരീക്ഷിച്ചു.
മത പ്രചരണത്തിന്റെ മറവില്‍ ആയിരകണക്കിന് തബിലീഗികള് ഇന്ത്യയില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു. വര്‍ഷങ്ങളായി ബീഹാര്‍, മഹാരഷ്ട്ര, തമിഴ്നാട്, യു.പി, ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ തബിലീഗികള് ഒളിച്ചു താമസിച്ചു മതപ്രചരണം നടത്തുന്നത് ഇതുവരെ ആരും ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന മതസമ്മേളനം കോവിഡ് പരത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ അന്വേക്ഷണം തുടങ്ങിയത്.
നിസാമുദീന്‍ മർകസില്‍ പങ്കെടുത്തവര്‍ ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് മര്‍കസ് നേതൃത്വത്തിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്.
തബ്ലീഗി ജമാഅത്ത് കേസുമായി ബന്ധപ്പെട്ട് ദില്ലി പോലീസിന്റെ ക്രെെംബ്രാഞ്ച് 541 വിദേശ പൗരന്മാര്ക്ക് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം 2005, കൂടാതെ ക്രിമിനല്‍ പ്രൊസീജ്യറിന്റെ (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം നിരോധന ഉത്തരവുകള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിസ നിയമ ലംഘനത്തിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ വിസ റദ്ദാക്കി കരിമ്പട്ടികയില്‍ പെടുത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply