Flash News

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു

June 4, 2020

atlas-cycleസാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായ അറ്റ്‌ലസ് സൈക്കിളിന്റെ നിര്‍മ്മാണ ഫാക്ടറി അടച്ചുപൂട്ടി. അതും ലോക സൈക്കിള്‍ ദിനത്തില്‍ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാതാക്കളായിരുന്നു അറ്റ്‌ലസ്. സാമ്പത്തിക പ്രയാസമാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ബ്ബന്ധിതരായതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉത്തര്‍പ്രദേശിലെ സാഹിബാബാഗിലുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്.

1951ല്‍ ഹരിയാനയിലാണ് അറ്റ്‌ലസ് സൈക്കിള്‍ കമ്പനി ആരംഭിച്ചത്. ഒരു കാലത്ത് ഇന്ത്യയിലെ സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു. 2014-ലും 2018-ലും മധ്യപ്രദേശിലെ മാലന്‍പൂരിലും ഹരിയാനയിലെ സോണിപ്പത്തിലുമുള്ള ഫാക്ടറികള്‍ പൂട്ടിയിരുന്നു. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ സാഹിബാബാഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 700 പേരെയാണ് ഈ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനുള്ള പണമില്ലാതെ വന്നതോടെയാണ് ഫാക്ടറികള്‍ പൂട്ടിയത്.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ വികലമായ സാമ്പത്തിക നയം കൊണ്ടാണ് അറ്റ്‌ലസ് ഫാക്ടറി പൂട്ടേണ്ടി വന്നതെന്ന് കേന്ദ്രസര്‍ക്കാരിനെ കളിയാക്കികൊണ്ട് ട്വിറ്റര്‍ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ കമ്പനി പൂട്ടേണ്ടി വരുന്നത് സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയം മൂലമാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ആക്ഷേപം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top