Flash News

“വീട്ടില്‍ ഇരുന്നിട്ടും ശമ്പളം”, ഗള്‍ഫ് മലയാളിയുടെ പോസ്റ്റ് വൈറല്‍

June 5, 2020 , കാര്‍ത്തിക

CEO photo

സോഹന്‍ ‌റോയ്

ദുബായ്: കോവിഡിനെത്തുടര്‍ന്ന് അസാധാരണമായ തൊഴില്‍ സാഹചര്യമാണ് ലോകമെങ്ങും നിലനില്‍ക്കുന്നത്. വാണിജ്യവും വ്യവസായവും ആഗോള മാന്ദ്യത്തിന്‍റെ പിടിയിലമര്‍ന്നതോടെ ജോലി ചെയ്താലും ശമ്പളം ലഭിക്കാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ തൊഴില്‍മേഖല. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടും തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കൃത്യമായി ശമ്പളം നല്‍കിയ തന്‍റെ കമ്പനിയെ അഭിനന്ദിച്ചുകൊണ്ട് വിശാഖ് വിഷ്ണു എന്ന പ്രവാസി യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇക്കാരണം കൊണ്ട് തന്നെ ചര്‍ച്ചാവിഷയമാകുകകയാണ്. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിലെ, ‘ഏരീസ് മറൈന്‍ ‘ എന്ന കമ്പനിയില്‍ മറൈന്‍ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുകയാണ് വിശാഖ്.

വിശാഖിന്‍റെ പോസ്റ്റ്….

“ക്ഷാമകാലമാണ് ഈ #Covid നാളുകള്‍, മറ്റാരെപോലെയും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെങ്കിലും മറ്റാരേക്കാളും ആശങ്ക നിറഞ്ഞവരാണ് ഞങ്ങള്‍ പ്രവാസികള്‍. ഇനിയെന്ന് നാടുകാണാനാകും എന്നതിന്‍റെ, തന്‍റെ പ്രിയപ്പെട്ടവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവോ എന്നതിന്‍റെ, ജോലി നഷ്ടപ്പെടുമോ എന്നതിന്‍റെ, ശമ്പളം കിട്ടുമോ എന്നിങ്ങനെ ഒരുകൂട്ടം ആശങ്കകളും പേറിയാണ് നാളുകള്‍ തള്ളി നീക്കുന്നത്. അതിനിടെയില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പോലും മറന്നു പോകുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയില്‍ നാം ജോലിചെയ്യുന്ന കമ്പനി നല്‍കേണ്ടുന്ന പിന്തുണ വളരെ പ്രധാനപെട്ട ഒരു ഘടകമാണ്. ഗള്‍ഫിലുള്ള പല സുഹൃത്തുക്കളെ വിളിക്കുമ്പോഴും മിക്കവരുടെയും ജോലി ഞാണിന്മേല്‍ കളിയാണ്, പലര്‍ക്കും ജോലി പോകുന്ന സ്ഥിതി, കോര്‍പ്പറേറ്റ് കമ്പനികള്‍ അടക്കം 20%, 30%, 50%, എന്നിങ്ങനെ ശമ്പളം വെട്ടികുറക്കുന്നു. ഇതെല്ലാം കേട്ട് ആവലാതിപ്പെട്ടിരിക്കുമ്പോഴാണ് കൃത്യം 31/05/2020 തീയതിയില്‍ അണാ പൈസ കുറയാതെ ഞങ്ങളുടെ കമ്പനിയായ #ARIES_MARINE ഞങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത്. ഈക്കഴിഞ്ഞ മാസങ്ങളില്‍ പകുതിയിലേറെ പേരും ദിവസങ്ങളോളം ജോലി ഇല്ലാതെ റൂമില്‍ തന്നെ ഇരുന്നിട്ടും കമ്പനി അതിനൊരു മുടക്കവും വരുത്തിയിട്ടില്ല. വര്‍ക്ക് സൈറ്റുകളില്‍വച്ചു #COVID പോസിറ്റീവ് ആയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു സംശയിക്കുന്നവരെ ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ മുഴുവന്‍ ചിലവും വഹിച്ചുകൊണ്ട് കമ്പനി #Quarantine ചെയ്യുന്നു, മറ്റ് കോര്‍പ്പറേറ്റ് കമ്പനികളിലൊന്നും കേട്ടറിവില്ലാത്ത തൊഴിലാളികളുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ പോലും ഈ സാഹചര്യത്തില്‍ മുടക്കിയിട്ടില്ല. വര്‍ഷത്തില്‍ 365 ദിവസവും ജോലിയുണ്ടാകുമായിരുന്ന കമ്പനിയുടെ ബിസ്സിനസ് മൂന്നിലൊന്നോ അതിലധികമോ ആയി കുറഞ്ഞിട്ടുണ്ട്. ശമ്പളം വെട്ടിച്ചുരുക്കിയാല്‍ പോലും നാം ചോദിക്കില്ലായെന്ന് ഉറപ്പുണ്ടായിട്ടുപോലും ഈ അടിയന്തരഘട്ടത്തില്‍ തൊഴിലാളികളെ ഈ രീതിയില്‍ പരിഗണിച്ച കമ്പനിയെയും #CEO സോഹന്‍‌റോയ് സാറിനെയും എത്ര പ്രശംസിച്ചാലും മതിയാകില്ല. കേരളത്തിലും ഗള്‍ഫിലുമായി ഞങ്ങളുടെ കമ്പനി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വലിയൊരു നന്മയാണ് അവര്‍ ഞങ്ങള്‍ക്കും എത്തിച്ചത്. ഇനി ഞങ്ങളിലൂടെ ആ നന്മ ഒരുപാട് കൈകളിലേക്ക് എത്തേണ്ടതുണ്ട് എന്നവര്‍ക്കറിയാം.. ഈ സാഹചര്യത്തില്‍ ഞങ്ങളെ പിന്തുണച്ച #Aries_Marine നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു….
“#We_Owe” വിഷ്ണു പങ്കുവെക്കുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒട്ടനവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും ഏരീസ് ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയിയ്ക്ക് ഭാരത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാവിനുള്ള ആചാര്യ ഹസ്തി കരുണ പുരസ്കാരം 2016 ല്‍ ലഭിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top