- Malayalam Daily News - https://www.malayalamdailynews.com -

മണ്ണില്‍ പൊന്ന് വിളയിക്കാനൊരുങ്ങി ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍

fraternity

സ്വഗൃഹത്തില്‍ ‘സാഹോദര്യ മരം’ നട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മുജീബുറഹ്മാന്‍ നിര്‍വഹിക്കുന്നു

പാലക്കാട്: ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം വൃത്തിയാക്കി കൃഷിയിറക്കി. തൃത്താല മണ്ഡലത്തില്‍ ചാലിശേരിയിലാണ് പ്രവര്‍ത്തകര്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള മത്തന്‍, പയര്‍, കിഴങ്ങ്, ഇല വര്‍ഗങ്ങള്‍ എന്നിവയുടെ കൃഷി തുടങ്ങിയത്. മണ്ഡലം കണ്‍വീനര്‍ യാസിര്‍, അജ്മല്‍, അനസ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ‘സാഹോദര്യത്തണല്‍ വിരിയിക്കാം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി നടത്തുന്ന ക്യാമ്പയിന്‍റെ ജില്ലാ തല ഉദ്ഘാടനം സ്വഗൃഹത്തില്‍ ‘സാഹോദര്യ മരം’ നട്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. മുജീബുറഹ്മാന്‍ നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര എം.ജെ, ജില്ലാ ഭാരവാഹികള്‍, മണ്ഡലം കമ്മിറ്റികള്‍ക്കും കാമ്പസ് യൂണിറ്റുകള്‍ക്കും കീഴില്‍ ജില്ലയിലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം വീടുകളില്‍ തൈ നടീല്‍ നിര്‍വഹിച്ചു.

മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലനെ ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഷഹ്‌ബാസ് മണ്ണൂര്‍, ആദില്‍, ബിലാല്‍, അഫ്സല്‍, ഷാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]