ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോ നിര്‍മ്മിച്ച 13500ലധികം മൊബൈല്‍ ഫോണുകള്‍ക്ക് ഒരേ IMEI നമ്പര്‍. മൊബൈല്‍ ഫോണുകളുടെ സുരക്ഷയുടെ ലംഘനമാണ് കമ്പനി നടത്തിയതെന്ന് മീററ്റ് പോലീസിന്റെ സൈബര്‍ സെല്‍ വെളിപ്പെടുത്തി.
വിവോ കമ്മ്യൂണിക്കേഷന്‍സിനും സര്‍വീസ് സെന്ററിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള സുരക്ഷയുടെ വലിയ വീഴ്ചയായി കണക്കാക്കപ്പെടുന്നുവെന്ന് മീററ്റ് പോലീസ് പറഞ്ഞു.
മീററ്റിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസില്‍ നിയമിതനായ സബ് ഇന്‍സ്പെക്ടര്‍ ആശാറാമിന് വിവോ മൊബൈല്‍ ഫോണ്‍ ഉണ്ട്. മൊബൈലിന്റെ സ്ക്രീന്‍ പൊട്ടിയതനുസരിച്ച് 2019 സെപ്റ്റംബര്‍ 24 ന് മീററ്റിലെ ദില്ലി റോഡിലെ വിവോ സര്‍വീസ് സെന്ററില്‍ അറ്റകുറ്റപ്പണികള്‍ക്കായി അദ്ദേഹം ഫോണ്‍ കൊടുത്തു. ബാറ്ററി, സ്ക്രീന്‍, എഫ്എം എന്നിവ മാറ്റിയ ശേഷം സര്‍വീസ് സെന്റര്‍ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ തിരികെ നല്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡിസ്പ്ലേയില്‍ എന്തോ പിശക് പ്രത്യക്ഷപ്പെട്ടു തുടങ്ങി. വീണ്ടും സര്‍വീസ് സെന്ററില്‍ കൊടുത്ത് നേരെയാക്കിയിട്ടും ഫോണ്‍ പ്രവര്‍ത്തിച്ചില്ല. എന്തോ പന്തികേടു തോന്നിയ ആശാ റാം ഫോണ്‍ സൈബര്‍ സെല്ലിന് നല്‍കുകയും ചെയ്തു. അവരാണ് പ്രശ്നം ആദ്യമായി കണ്ടുപിടിച്ചത്.
2020 ജനുവരി 16-ന് ഡല്‍ഹിയിലെ വിവോ സര്‍വീസ് സെന്റര്‍ മാനേജര്‍ IMEI നമ്പര്‍ മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി. സൈബര്‍ സെല്‍ IMEI നമ്പര്‍ കൈമാറുകയും ഡാറ്റ ആവശ്യപ്പെടുകയും ചെയ്തു. അഞ്ച് മാസം നീണ്ടുനിന്ന അന്വേഷണത്തില്‍, 2019 സെപ്റ്റംബര്‍ 24 വരെ 13,500 വിവോ സ്മാര്‍ട്ട് ഫോണുകള്‍ ഒരേ IMEI നമ്പറില്‍ പ്രവര്ത്തിക്കുുണ്ടെും രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണെന്നും കണ്ടെത്തി.
സിആര്‍പിസിയിലെ സെക്ഷന്‍ 91 പ്രകാരം വിവോ ഇന്ത്യയുടെ നോഡല്‍ ഓഫീസര്‍ ഹര്മഞ്ജിത് സിംഗിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കമ്പനി ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ജബല്‍പൂരിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരേ ഐഎംഇഐ നമ്പറുള്ള ഒരു ലക്ഷത്തിലധികം ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കേന്ദ്ര സര്‍ക്കാര്‍; ഓപ്പോ, വിവോ, ഷാവോമി ഫോണുകള്‍ ഏതു നിമിഷവും നിശ്ചലമാകും
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ കുട്ടിക്കുറ്റവാളി അഞ്ജാത കേന്ദ്രത്തില്‍, മോചനം ഞായറാഴ്ച
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിനു പിറകെ ഗൂഗിളും താത്ക്കാലികമായി പ്ലേസ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്തു
ടിക്ക് ടോക്ക്, സൂം ഉള്‍പ്പെടെ 50 ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന്
ധോണിയെ റാഞ്ചാനൊരുങ്ങി ബിജെപി, മനസ്സ് തുറക്കാതെ ക്യാപ്റ്റന്‍ കൂള്‍
പായ്ക്കറ്റ് പാലിലും, ഭക്ഷ്യ എണ്ണ, കുപ്പി വെള്ളം എന്നിവയിലും മായം
സ്മൃതി ഇറാനി കള്ളം പറഞ്ഞുവെന്ന് ആക്ഷേപം, രാജ്യസഭയില്‍ രോഷപ്രകടനം, സ്മൃതി ഇറാനി തലയറുത്ത് തന്റെ കാല്ക്കല് വെക്കാന്‍ തയാറുണ്ടോയെന്ന് മായാവതി
സൂമിന് വെല്ലുവിളിയായി ജിയോ വരുന്നു കൂടുതല്‍ സംവിധാനങ്ങളോടെ
ദക്ഷിണ കൊറിയന്‍ ടെക് ഭീമന് സംസങ്ങ് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു; നോയിഡയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ 4,915 കോടി രൂപയുടെ നിക്ഷേപം
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
സ്ത്രീകള്‍ക്ക് നേരെ ആക്രമണം; ലോക്ക്ഡൗണ്‍ ആനുകൂല്യത്തില്‍ ജയില്‍ മോചിതനായ ‘ബ്ലാക്ക്മാന്’ പോലീസ് പിടിയില്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
Leave a Reply