Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

‘കവിതക്കൂട്’ കവിതാസമാഹാരം പ്രകാശനം അഞ്ച് രാജ്യങ്ങളിലായി നടന്നു

June 6, 2020 , .

IMG_5903-1ദോഹ: എഴുത്തുകാരനും ഡിസൈനറുമായ ഷാജഹാന്‍ ഡിസൈന്‍ & എഡിറ്റ് ചെയ്ത കവിതാ സമാഹാരം ‘കവിതക്കൂട് ‘ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്, അഞ്ചു രാജ്യങ്ങളിലായി പ്രകാശനം ചെയ്തു.

ലണ്ടനില്‍ ‘സേവനം യു.കെ’ ചെയര്‍മാനും, യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ (സൗത്ത് വെസ്റ്റ്) പ്രസിഡന്‍റുമായ ഡോ. ബിജു പെരിങ്ങത്തറ (റോയല്‍ ഓര്‍ത്തോ ഹോസ്പിറ്റല്‍, ബിര്‍മിംഗ്‌ഹാം), കണ്‍സള്‍ട്ടന്‍റ് സൈക്കാട്രിസ്റ്റ് ഡോ. മായയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഖത്തറില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റും, ഖത്തര്‍ ചന്ദ്രിക റസിഡന്‍റ് എഡിറ്ററുമായ അഷ്റഫ് തൂണേരി പ്രകാശനം ചെയ്തു.

കൊടുങ്ങല്ലൂരില്‍ കവി സെബാസ്റ്റ്യന്‍, സാഹിത്യകാരായ ബക്കര്‍ മേത്തല, മുരളീധരന്‍ ആനാപ്പുഴ, യുടി പ്രേംനാഥ്, അഡ്വ. എം. ബിജുകുമാര്‍, പി.എല്‍. തോമസ് കുട്ടി, പ്രവീണ്‍ മോഹനന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍, ‘ഇന്ത്യന്‍ മലയാളി’ മാഗസിന്‍ ചീഫ് എഡിറ്റര്‍ തിരുവല്ലം ഭാസി പ്രകാശനം ചെയ്തു. ഹാരിസ് കെ.എ പെരിങ്ങോട്ടുകര, വിജേഷ് എന്നിവര്‍ പങ്കെടുത്തു.

ദുബായില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഹെഡ്, ഹിറ്റ് 96.7 എഫ് എം, ദുബായ്) പ്രകാശനം ചെയ്തു.

കേരളത്തിലെയും പ്രവാസലോകത്തെയും മുന്‍നിര കവികളെയും പുതുമുഖ കവികളെയും കോര്‍ത്തൊരുക്കിയാണ് 80 കവിതകളുടെ സമാഹാരം ‘കവിതക്കൂട്’ തയ്യാറാക്കിയത്. കവി ബക്കര്‍ മേത്തലയുടെ പഠനക്കുറിപ്പടക്കം 94 പേജുള്ള കവിതാ സമാഹാരം മള്‍ട്ടി കളറില്‍ ഡിസൈന്‍ ചെയ്തതും എഡിറ്റ് ചെയ്തതും ഷാജഹാന്‍ ഒറ്റക്കാണ്. കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ലോകത്തെ മുഴുവന്‍ വായനക്കാര്‍ക്കും ഇ-ബുക്ക് ആയി ഇത് സൗജന്യമായി വായിക്കാന്‍ കഴിയും. കഴിഞ്ഞ മാസം പുറത്തിറക്കിയ അതിജീവനക്ഷരങ്ങള്‍ എന്ന പുസ്തകത്തിന്‍റെ ഗ്രാഫ് നോക്കിയാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് 7000 വായനക്കാരിലേക്ക് എത്തിയതായി കാണാം. ഇത് മറ്റൊരു എഴുത്തുകാരനും/പബ്ലിഷര്‍ക്കും സാധ്യമാകാത്തതാണ്.

ഇതിനു കവര്‍ ഡിസൈന്‍ ഒരുക്കിയത് നിരവധി അവാര്‍ഡുകള്‍ നേടിയ പ്രശസ്ത ബുക്ക് കവര്‍ ഡിസൈനര്‍ രാജേഷ് ചാലോട് ആണ്. കൂടാതെ ലോകപ്രശസ്ത കാലിഗ്രഫിക് ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ കാലിഗ്രഫിക് ഡിസൈനുകളും കവിതക്കൂടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

IMG_5903


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top