Flash News

ഫോമാ സെന്‍ട്രല്‍ റീജിയന്‍ ‘കോണ്‍സലര്‍ ട്രാവല്‍ ടോക്ക് ‘ സംഘടിപ്പിച്ചു

June 6, 2020

Centralഫോമാ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്സ് മറ്റു സാമൂഹ്യ സംഘടനകളുമായി ചേര്‍ന്ന് കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറലുമായി സംവദിക്കാനുള്ള സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു. കോണ്‍സല്‍ ജനറല്‍ ഓഫ് ചിക്കാഗോ അമിത് കുമാര്‍, മിഡ് വെസ്റ്റ് എയര്‍ ഇന്ത്യ ലിമിറ്റഡ് മാനേജര്‍ ശ്രീമതി മാലിനി വൈദ്യനാഥന്‍ എന്നിവര്‍ പ്രവാസികളുടെ യാത്രാസൗകര്യങ്ങളുടെയും അവരുടെ ഇമ്മിഗ്രേഷന്‍/വിസാ പ്രശ്നങ്ങളുടെയും വിശദ വിവരങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെച്ചു. വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളില്‍ നിന്നും നിരവധി പേര്‍ ഈ വെബിനാറില്‍ പങ്കെടുത്തു.

ഫോമാ സെന്‍ട്രല്‍ റീജിയന്‍ ടാസ്ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ്ജ് ,സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ബിജി എടാട്ടിന്‍റേയും നേതൃത്വത്തിലാണ് ഈ വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടത് . ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ആഷ്ലി ജോര്‍ജ്ജ്, ജോണ്‍ പാട്ടപതി, മുന്‍ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ, ജോസി കുരിശുങ്കല്‍, ബീന വള്ളിക്കളം, ഗിരീഷ് ശശാങ്കശേഖര്‍, ജോസ് മണക്കാട്ട്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പീറ്റര്‍ കുളങ്ങര, വിശാഖ് ചെറിയാന്‍, ടാസ്ക് ഫോഴ്സ് നാഷണല്‍ കൊഡിനേറ്റര്‍ ജിബി തോമസ് എന്നിവരും ഫോമായുടെ സെന്‍ട്രല്‍ റീജിയന്‍ സംഘടനകളായ ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ എന്നിവയുടെ പ്രസിഡണ്ടുമാരും പ്രവര്‍ത്തകരും വെബിനാറിനു നേതൃത്വം കൊടുത്തു.

കെന്‍റക്കി, ഒഹായോ, ഇല്ലിനോയ് , ഇന്‍ഡ്യാന, മിസ്സോറി, ഐയോവ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫോമായുടെ സെന്‍ട്രല്‍ റീജിയന്‍.

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top