Flash News

പറയാന്‍ മടിച്ചൊരു വാക്കിലിന്നിതാ….പിടയുന്നെന്‍ രാഷ്ട്രത്തിന്‍ മാനസം (കവിത)

June 6, 2020 , ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

Floyd poem bannerഅധമനാം വെളുത്ത പോലീസന്നുതന്‍ ധ്രാഷ്ട്യത്തില്‍
അഹന്തയില്‍ കയ്യാമം വെച്ചു മറിച്ചിട്ടൊരു കറുമ്പനെ
അവനെ കമഴ്ത്തിക്കിടത്തി രോഷം തീരാഞ്ഞഹോ
അവന്‍ കഴുത്തില്‍ മുട്ടുകുത്തിയമര്‍ത്തിയിരുന്നഹോ.

അര്‍ദ്ധബോധാവസ്ഥയില്‍ ശ്വാസം മുട്ടിപ്പിടയവേ
അലമുറയിട്ടവന്‍ കേണു “ഐ കാണ്ട് ബ്രീത്ത് ” സോദരാ
അധികാരത്തിന്നഹംകാരത്തില്‍ എട്ടുമിനിറ്റിലേറെയും
അന്തകനായി കറുത്തവര്‍ഗ്ഗത്തിന്‍ ഗള ഭാഗേ.

അവിചാരിതമായ് വീണുകിട്ടിയാവസ്സരത്തെയോ
അകട വികടം വിനിയോഗിച്ചവിവേകികള്‍
അഗ്നിയില്‍ രോഷമൊതുക്കുന്നതോടൊപ്പം
അഴിച്ചുവിട്ടക്രമം കൊള്ളയും നഗരങ്ങളിലേവം.

അസഹിഷ്ണുതയേറിടുമ്പോള്‍ അക്രമം പരിഹാരമോ
അധഃശ്വരന്‍ മഹത്വീകരിക്കപ്പെടുന്നതാശ്ചര്യം
അതിസമ്പന്നമാവേണം തുല്യമാം മാനവീയതയിലും
അവിവേകം പൊറുക്കാന്‍ മുട്ടുകുത്തിടുന്നു ഞങ്ങള്‍.

അസഹനീയമാണാദൃശ്യം നീചം മാനുഷ്യരഹിതം
അക്ഷന്തവ്യം ജാതിവെറി മനുഷ്യക്കുരുതിയും
അധികാരി ന്യായവും നീതിയും പരിപാലിച്ചേറുമ്പോള്‍
അകരണീയം വധം വ്യക്തിവൈരാഗ്യചിന്തേ പ്രഥമദൃഷ്‌ട്യേ.

അക്രമവും വംശീയതയുമൊഴിവാക്കിയേനെ മുന്നമേ
അക്ഷയലോകമാതൃകയായേനെ, തന്‍ മുഖഛായയും
അക്രുദ്ധനായ്‌ “ഐ ആം സോറി” എന്നൊരു വാക്കു
അമേരിക്കന്‍ പ്രസിഡന്റ്‌ ചൊല്ലാന്‍ മനസുതുറന്നിരുന്നെങ്കിലോ !!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “പറയാന്‍ മടിച്ചൊരു വാക്കിലിന്നിതാ….പിടയുന്നെന്‍ രാഷ്ട്രത്തിന്‍ മാനസം (കവിത)”

  1. C.G. Daniel says:

    I strongly agree the last stanza of the poem. If President Trump condemns the incident and addressed the nation the same day of incident, there would not be such type of mass violent protests occurred. Instead he termed the peaceful protesters as “thugs” (criminals), “when looting starts, shootings starts”. He deployed active duty military personnel on the streets, and he hide in the White House Bunker. I’m glad that being a Trump supporter, the poet, Dr.Mathew Joys have guts to point out the wrong things as wrong.

  2. Joy Pallattumadom says:

    Thanks to Dr. Mathews Joys for recording this historic dark event in a heartbreaking poem! The head of the State, believing in the Holy Bible!, but abusing the Word of God !? Let us pray to God to give every Nation, democratic leaders showing prudential behaviour and enough wisdom to lead their citizens!

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top