വേറിട്ട രീതിയില്‍ NANMMA ‘റമദാന് 2020’ പരിപാടികള്‍ സംഘടിപ്പിച്ചു
സാധാരണയില്‍ നിന്നും ഭിമായിരുന്ന ഇത്തവണത്തെ കോറോണക്കാലത്തെ റമദാനില്‍ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്റെ (NANMMA) നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. പ്രതിദിന പരിപാടികള്‍: ഡോ. സുബൈര്‍ ഹുദവി ചേകന്നൂരിന്റെ ദൈനംദിന ചെറുപ്രഭാഷണപരമ്പര – ഗൂഗിള്‍ മീറ്റില്‍ ദിവസവും രാത്രി 9 മണിക്ക് (EST) വ്യത്യസ്ത വിഷയങ്ങളില്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചെറുപ്രസംഗങ്ങള്‍ ഡോ. സുബൈര്‍ ഹുദവി അവതരിപ്പിച്ചു. തുടര്‍ന്നു നടക്കാറുള്ള പല ദിവസങ്ങളിലും ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യോത്തരവേളകളില്‍ ജീവിതത്തിന്റെ വിവിധ തുറകളിലെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ക്യൂരിയസ് കിഡ്സ്: പണ്ഡിതനോട് ചോദിക്കാം – റമദാന് എന്താണെന്നും അത് ഒരു മുസ്ലീമിന്റെ മൊത്തത്തിലുള്ള ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമായതിനാല്‍, വിശുദ്ധ മാസത്തിന്റെ പ്രത്യേകത അനുഭവിക്കുന്നതിനും അതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെക്കൂടി ഭാഗഭാക്കാക്കുന്നതിനാണ് NANMMA ഈ പരിപാടി … Continue reading വേറിട്ട രീതിയില്‍ NANMMA ‘റമദാന് 2020’ പരിപാടികള്‍ സംഘടിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed