വിശ്വാസത്തിന്റെ പാരമ്യതയില്‍ പള്ളി നിര്‍മ്മിച്ച് റവ. വര്‍ഗീസ് ജോണ്‍

Editഹ്യൂസ്റ്റണ്‍: 1826 ദിവസത്തെ അതികഠിനമായ അധ്വാനം കൊണ്ട് റവ. വര്‍ഗീസ് ജോണ്‍ എന്ന മലയാളി ഏകനായി മനോഹരമായ ഒരു പള്ളിക്ക് രൂപം നല്‍കിയിരിക്കുന്നു. അമേരിക്കയില്‍ ഹ്യൂസ്റ്റണിലെ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങള്‍ ഉള്ള സ്റ്റാഫോര്‍ഡില്‍ നിന്നും ഏകദേശം 25 മൈല്‍ അകലെ ബീസിലിയില്‍ ഹൈവേ59 നോട് ചേര്‍ന്നാണ് ക്രെെസ്റ്റ്സ് ചര്‍ച്ച് ഓഫ് ഡെലിവറന്‍സ് എന്ന ഈ പള്ളി സ്ഥാപിതമായിരിക്കുന്നത്. 2006 ല്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി തനിയെ പണി ആരംഭിക്കുകയും 2011 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. റൂഫിംഗ് ഇടുന്നതിന് ബന്ധുക്കളുടെയും, കാര്‍പെറ്റ് ഇടുന്നതിനും, എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും മാത്രം സര്‍ട്ടിഫൈഡ് ജോലിക്കാരുടെയും സഹായം തേടിയാണ് പണി പൂര്‍ത്തീകരിച്ചത്.

ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന റവ. വര്‍ഗീസ് ജോണ്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം തന്‍റെ തികഞ്ഞ ദൈവ വിശ്വാസത്തിന്‍റെ നിറവില്‍ സ്വന്തമായി ഒരു പള്ളിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയായിരുന്നു. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് ചേക്കേറിയ കോട്ടയം ജില്ലയിലെ കുളത്തൂര്‍മൂഴിക്കാരനായ ഇദ്ദേഹം ഇപ്പോള്‍ 35 ഏക്കറോളം കൃഷി സ്ഥലത്തിന് ഉടമയും കൂടിയാണ്. പരേതരായ കൊച്ചുമണ്ണില്‍ ജോണ്‍ മാത്യുവിന്‍റെയും, സാറാമ്മ ജോണിന്‍റെയും ഒന്‍പതു മക്കളില്‍ അഞ്ചാമനായ ഈ കഠിനാധ്വാനി ഇപ്പോള്‍ ഭാര്യ ആനി വര്‍ഗ്ഗീസിനോടും, മക്കളായ ജമീമ വര്‍ഗീസ്, ജോഷ്വാ വര്‍ഗീസ് എന്നിവരോടുമൊപ്പം ഷുഗര്‍ ലാന്‍ഡില്‍ സ്ഥിരതാമസമാക്കിയി രിക്കുകയാണ്.

ഈ കുടുംബത്തിലെ മുപ്പതോളം വരുന്ന ആളുകളാണ് ക്രെെസ്റ്റ്സ് ചര്‍ച്ച് ഓഫ് ഡെലിവറിന്‍സ് ഇടവകയിലെ അംഗങ്ങള്‍ ആയിട്ടുള്ളത്. ഞാന്‍ ഇടയനും നിങ്ങള്‍ ആട്ടിന്‍കുട്ടികളും ആകുന്നു എന്ന വാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്ത് റവ. വര്‍ഗീസ് ജോണ്‍ എന്ന ജെബോയി ഏതാനും ആടുകളെയും നേരമ്പോക്കിന് എന്നവണ്ണം ദൈവീക ശുശ്രൂഷയോടൊപ്പം ഇപ്പോള്‍ പരിപാലിക്കുന്നുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment