Flash News

കേരളത്തില്‍ കോവിഡ്-19 വ്യാപനം തുടരുന്നു, ഇന്ന് 91 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഭൂരിഭാഗം പേരും വിദേശത്തുനിന്ന് വന്നവര്‍

June 8, 2020

nurses-_-ptiതിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വ്യാപനം തുടരുകയാണ്. വിദേശത്തുനിന്നും വന്നവരടക്കം 91 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ 27 പേര്‍ക്കും മലപ്പുറത്ത് 14 പേര്‍ക്കും കോഴിക്കോട്ട് 13 പേര്‍ക്കും കാസര്‍കോട് എട്ട് പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കണ്ണൂരില്‍ 4 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും വയനാട്ടില്‍ രണ്ട് പോര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശത്ത് നിന്നും വന്നവരാണെങ്കില്‍ 15 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു കൊവിഡ് മരണമുണ്ടായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) എന്നയാളാണ് മരിച്ചത്. മെയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതരമായ വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന് ഹീമോ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ശ്വാസ തടസ്സം വര്‍ധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ഡിനി ചാക്കോ മരണമടയുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 1174 പേരാണ്. 814 പേര്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്.

വിവിധ ജില്ലകളിലായി 1,97,078 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയതായി 6 പ്രദേശങ്ങള്‍ കൂടി ഹോട്‌സ്‌പോട്ടുകളായി ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 150 ആയി.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top