Flash News

കോവിഡ്-19: മരണനിരക്ക് കുറയ്ക്കണമെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ

June 8, 2020

image (2)_19തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പാന്‍ഡെമിക് വ്യാപനം തടയാനുള്ള എല്ലാ മുന്‍‌കരുതലുകളും സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെകെ ഷൈലജ പറഞ്ഞു. സംസ്ഥാനത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സംവിധാനം ഫലപ്രദമാണ്. ശുചിമുറിയോട് കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. കൊവിഡ് കുറേക്കാലം കൂടി തുടരും. അതുകൊണ്ട് തന്നെ മുന്‍കരുതലുകളെടുക്കുക എന്നതാണ് പ്രധാനം. നല്ലതുപോലെ ജാഗ്രത പാലിച്ചാല്‍ കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാം. ഇളവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ജാഗ്രതയില്ലാതെ പെരുമാറരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പരിചയമില്ലാത്തവരോട് അടുത്തിടപഴകുന്നതും, രോഗലക്ഷണങ്ങളുള്ളവരുമായുള്ള യാതൊരു വിധ സമ്പര്‍ക്കവും പാടില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ദ്രുതപരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമൂഹവ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യമുണ്ട്. ലക്ഷണങ്ങളില്ലാത്ത രോഗികളെ തിരിച്ചറിയാന്‍ ദ്രുതപരിശോധന നടത്തേണ്ടതുണ്ട്. ഇന്ന് മുതല്‍ പരിശോധന നടക്കും. ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദ്യം പരിശോധിക്കുക. അതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും. വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, 65 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയും ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കും.

രക്തമെടുത്ത് പ്ലാസ്മ വേര്‍തിരിച്ച് അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുന്നത്. ഇതിനായി 5 മില്ലിലിറ്റര്‍ രക്തമാണെടുക്കുക. പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറേ നാളായെന്നും അയാള്‍ അതിനെതിരെയുള്ള പ്രതിരോധശേഷി നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം ഐജിഎം പോസിറ്റീവാണെങ്കില്‍ ഇയാള്‍ക്ക് രോഗം വന്നിട്ട് അധികം നാളായിട്ടില്ലെന്നാണ് അര്‍ത്ഥം. ഇവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top