Flash News

കാട്ടു നായ്ക്കള്‍ ഓടിച്ച് കിണറ്റില്‍ വീണ വിനോദ സഞ്ചാരിയെ ആറ് ദിവസത്തിന് ശേഷം രക്ഷിച്ചു

June 8, 2020

Tourist-Saved-After-6-Days-696x464കാട്ടു നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി അവസാനം കിണറ്റില്‍ വീണ വിനോദ സഞ്ചാരിയെ ആറ് ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. ബാലി ദ്വീപിലാണ് സംഭവം നടന്നത്. വിനോദ സഞ്ചാരത്തിനിറങ്ങിയ ഉക്രേനിയന്‍കാരനായ റോബര്‍ട്ട് ജേക്കബ് മാത്യൂസ് (29) ആണ് കാലൊടിഞ്ഞ് കിണറ്റില്‍ വീണത്. ഇയാള്‍ ഒരാഴ്ചയോളം കിണറ്റില്‍ കുടുങ്ങിക്കിടക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു.

4 മീറ്റര്‍ 13 അടി ആഴമുള്ള കോണ്‍ക്രീറ്റ് കിണറ്റിലേക്കാണ് ഇയാള്‍ തെറിച്ചു വീണത്. 6 ദിവസമായി പരസഹായമില്ലാതെ കിണറിനകത്ത് കുടുങ്ങിക്കിടന്ന ഇയാളെ പെക്കാറ്റു ഗ്രാമത്തിലെ ഒരു കര്‍ഷകനാണ് ആദ്യം കണ്ടെത്തിയത്. സഹായത്തിനായി ആരോ കിണറ്റില്‍ നിന്ന് വിളിച്ചു പറയുന്നത് ശ്രദ്ധയില്‍ പെട്ട ഗ്രാമവാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മറ്റു ഗ്രാമവാസികളും സ്ഥലത്തെത്തി മാത്യൂസിന് ഭക്ഷണവും വെള്ളവും നല്‍കി ഒരു കയര്‍ ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്കുകള്‍ കാരണം സാധിച്ചില്ല.

കൊറോണ വൈറസ് കാരണം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ച പ്രാദേശിക സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സിയില്‍ നിന്നുള്ള സംഘമാണ് മാത്യുസിനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് മേധാവി യൂസക് അഗസ്റ്റിനസ് സൂയി പറഞ്ഞു.

മാര്‍ച്ച് മുതല്‍ മാത്യൂസ് ബാലിയില്‍ അവധിക്കാല യാത്രയിലായിരുന്നു. അദ്ദേഹത്തിന് ഉക്രെയ്ന്‍ പാസ്പോര്‍ട്ടും യുകെയില്‍ നിന്നുള്ള ഡ്രെെവിംഗ് ലൈസന്‍സും ഉണ്ട്, സൂയി പറഞ്ഞു.

തന്നെ ഓടിച്ച കാട്ടുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കിണറ്റില്‍ വീണതെന്ന് അദ്ദേഹം അധികാരികളോട് പറഞ്ഞു. കിണറ്റിലെ വെള്ളം കുടിച്ചാണ് ആറു ദിവസവും കഴിച്ചുകൂട്ടിയതെന്ന് സൂയി പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top