വിദേശങ്ങളില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: രമേശ് ചെന്നിത്തല

Ramesh_chennithala_കാനഡയിലെ മലയാളികളുമായും കേരള പ്രവാസി കോണ്‍ഗ്രസ് കാനഡയിലെ പ്രവര്‍ത്തകരുമായും രമേശ് ചെന്നിത്തല സൂമില്‍ കൂടികാഴ്ച നടത്തി. കാനഡയിലെ കോവിഡ് കാര്യങ്ങള്‍ ചോദിച്ചറിയുവാനും മലയാളികളുടെ ആശങ്കകള്‍ പങ്കുവെക്കാനും സമയം കണ്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കേരള പ്രവാസി കോണ്‍ഗ്രസ് കാനഡ നന്ദി അറിയിച്ചു.

വിദേശത്തു നിന്നും അന്യ സംസ്ഥാങ്ങളില്‍ നിന്നും മലയാളികളെ കൊണ്ടുവരാന്‍ വൈകിയത് മലയാളികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരിമണല്‍ വിഷയത്തെ കുറിച്ചും, നാട്ടിലെ ക്വാറന്‍റൈന്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ വീഴ്ചകളും, കറന്‍റ് ചാര്‍ജ് വര്‍ധനവും, ഓണ്‍ലൈന്‍ പഠന രീതി പ്ലാനിംഗ് ഇല്ലാതെ നടപ്പിലാക്കിയതും, മനേക ഗാന്ധിയുടെ മലപ്പറം അവഹേളനവും എല്ലാം ചര്‍ച്ചാ വിഷയമായി. ലോണുകളുടെ പലിശയില്‍ ഇളവ് വരുത്താനും സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പ്രവാസി കോണ്‍ഗ്രസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ അദ്ദേഹം അറിയിച്ചു.

എം.വി. റിനില്‍ മക്കോരം വീട്ടില്‍ മുഖ്യ കോഓര്‍ഡിനേറ്റര്‍ ആയ യോഗത്തില്‍ സിറില്‍ ജോണി സ്വാഗതവും ബേബി ലൂക്കോസ് കോട്ടൂര്‍ നന്ദിയും പറഞ്ഞു. സോണി എം നിദിരി, ജുബിന്‍ വര്‍ഗീസ്, വിജേഷ് ജെയിംസ്, താര ടോജോ അലക്സ്, പ്രിന്‍സ് കല്ലായി, സാബുമോന്‍, ബേസില്‍ പോള്‍, സിജു എന്നിവര്‍ നേതൃത്വം നല്‍കി.

https://www.facebook.com/105597287832961/videos/595143741114052/

ജോസഫ് ഇടിക്കുള


Print Friendly, PDF & Email

Related News

Leave a Comment