Flash News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് കോവിഡ്-19 നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ച്, വിവാദങ്ങള്‍ അനാവശ്യമെന്ന് ദേവസ്വം ചെയര്‍മാന്‍

June 9, 2020

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സര്‍ക്കാരിന്റെ കോവിഡ്-19 നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ദര്‍ശനം അനുവദിക്കൂ എന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍‌ദാസ്. വിവാദങ്ങള്‍ അനാവശ്യമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ് ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.

ജൂണ്‍ 10 മുതലാണ് (നാളെ) ശബരിമല പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നത്. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിഗാണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും പ്രവേശനം. ഭക്തരെ സന്നിധാനത്തെ തങ്ങാന്‍ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോള്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഈ മാസം 14നാണ് നട തുറക്കുന്നത്. ജൂണ്‍ 19 നാണ് ഉത്സവത്തിന്റെ കൊടിയേറ്റ്.

പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധിയില്ല. അതേസമയം ഭക്തര്‍ക്ക് പ്രായപരിധിയില്‍ നിയന്ത്രണമുണ്ട്. പത്ത് വയസ്സിന് താഴെയുള്ളവര്‍ക്കും 65 വയസ്സിന് മുകൡലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും സ്‌കാനിങ് നടത്തും. മാസ്‌ക് ധരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദര്‍ശനം ഉണ്ടാകില്ല. അന്നദാന സൗകര്യവും ഉണ്ടാകില്ല. അപ്പം, അരവണയ്ക്കായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. വണ്ടിപ്പെരിയാര്‍ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല. പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top