വീണാ വിജയന്‍ ഇനി റിയാസിന് സ്വന്തം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിവാഹിതയാകുന്നു. വരന്‍ ഡിവൈ‌എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. ജൂണ്‍ 15 ന് തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, ലളിതമായിട്ടായിരിക്കും വിവാഹം. സ്‌പെഷ്യല്‍ മ്യാര്യേജ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇരുവരുടേയും രണ്ടാംവിവാഹമാണ്. ആദ്യബന്ധം ഇരുവരും വേര്‍പെടുത്തിയിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുണി സ്ഥാനാര്‍ത്ഥിയായിരുന്നു. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2002 ലായിരുന്നു മുഹമ്മദ് റിയാസിന്‍റെ ആദ്യ വിവാഹം. പട്ടാമ്പി സ്വദേശിയായ ഡോക്ടര്‍ സമീഹ സെയ്തലവിയെയാണ് മുഹമ്മദ് റിയാസ് വിവാഹം കഴിച്ചിരുന്നത്. ഈ വിവാഹബന്ധം റിയാസും വേര്‍പ്പെടുത്തിയിരുന്നു. എസ് എഫ് ഐ നേതാവായിരുന്നു സമീഹയും. റിയാസിനെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നു സമീഹ. അടുത്ത കാലത്താണ് അത് ധാരണയിലായത്. 2016-ല്‍ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു രണ്ടു മക്കളെ സമീഹയ്ക് വിട്ടു കൊടുക്കാനായിരുന്നു ധാരണ.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ്, 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും പിന്നീട് അഖിലേന്ത്യാ പ്രസിഡന്റുമായി. എംകെ രാഘവനാണ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. 2017ലാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. ഡിവൈഎഫ്ഐ കോട്ടൂളി യൂനിറ്റ് സെക്രട്ടറിയായാണു യുവജനപ്രസ്ഥാനത്തിലെത്തുത്. 2016ല്‍ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായി.

രണ്ടു വര്‍ഷമായി വീണയും റിയാസും തമ്മില്‍ അടുപ്പമായിരുന്നു. ഇവര്‍ തമ്മില്‍ ഗൗരവമായ അടുപ്പം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹബന്ധത്തിനുള്ള ആലോചനകള്‍ മുറുകിയത്.

വീണ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. നിലവില്‍ ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്‌റ്റ്‌വെയര്‍ കമ്പനിയുടെ ഡയറക്ടറാണ്. എട്ടു വര്‍ഷത്തോളം ഒറാക്കിളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനുമുന്‍പ് പ്രമുഖ വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവര്‍ത്തിച്ചിരുന്നു. സ്‌പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ടു വീണയുടെ ഐ ടി കമ്പനിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment