Flash News

ഫൊക്കാനാ തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍

June 9, 2020 , ഫ്രാന്‍സിസ് തടത്തില്‍

ഭരണഘടനാ പ്രകാരം ഏപ്രില്‍ മാസത്തില്‍ തുടങ്ങി വച്ച തെരെഞ്ഞെടുപ്പ് പ്രക്രീയ പുനരാരംഭിക്കാനും നീട്ടിവെച്ച ഫൊക്കാനാ തെരെഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസത്തില്‍ നടത്തുവാനും ഇന്നലെ ചേര്‍ന്ന ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡ് യോഗം തീരുമാനിച്ചു.

മാറ്റി വയ്ക്കേണ്ടി വന്ന കണ്‍വെന്‍ഷന്‍ ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ഏതെങ്കിലും സമയത്തു നടത്താന്‍ ഇപ്പോഴെത്തെ കമ്മറ്റിക്ക് സമയം അനുവദിച്ചുകൊണ്ടാണ് ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച അധികാരങ്ങള്‍ നിഷിപ്തമായിരിക്കുന്ന ഉന്നത സമിതിയായ ട്രസ്റ്റീ ബോര്‍ഡ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കാനും നീട്ടീ വച്ച തെരെഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസത്തില്‍ നടത്തുവാനും ട്രസ്റ്റീ ബോര്‍ഡ് ഇലക്‌ഷന്‍ കമ്മറ്റിയോട് അഭ്യര്‍ഥിച്ചു. കുര്യന്‍ പ്രക്കാനം ചെയര്‍മാനായി ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍ എന്നിവര്‍ അംഗങ്ങളുമായും ഉള്ളതാണ് ഇലെക്‌ഷന്‍ കമ്മറ്റി. ആധുനിക ഇലക്ട്രോണിക് സൗകര്യങ്ങളുപയോഗിച്ചോ മെയില്‍ മുഖേനയോ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സൂതാര്യമായും നിഷ്പക്ഷമായും തിരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ട്രസ്റ്റീ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കളുടേയും മുന്‍ പ്രസിഡന്‍റുമാരുടേയും അഡ്വൈസറി ബോര്‍ഡിന്‍റേയും അഭിപ്രായം ട്രസ്റ്റീ ബോര്‍ഡ് നേരത്തെ തന്നെ ഈ വിഷയത്തില്‍ ആരാഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു ടേമുകളിലെ മുന്‍ പ്രസിഡന്‍റുമാരും മുന്‍ സെക്രെട്ടറിമാരും, ഒരു പ്രാവശ്യമെങ്കിലും ഫൊക്കാനാ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെയും ബോഡിയാണ് ട്രസ്ററീ ബോര്‍ഡ്. ഇലെക്ഷന്‍ നടത്തുക, ഫൊക്കാനയുടെ ദീര്‍ഘ കാല പദ്ധതികള്‍ക്ക് രൂപം നല്‍കുക തുടങ്ങിയ ചുമതലകളാണ് ട്രസ്റ്റീ ബോര്‍ഡില്‍ നിഷിപ്തമായിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂലം ഇപ്പോഴത്തെ കമ്മറ്റിക്ക് 6 മാസം കൂടി കണ്‍വന്‍ഷന്‍ നടത്താന്‍ സമയം അനുവദിച്ചതിനോടൊപ്പം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ ചുമതലയില്‍ കൊണ്ടുവരേണ്ടതായും ഉണ്ട്. ഭരണഘടന അനുസരിച്ചു മാത്രമേ ട്രസ്റ്റീ ബോര്‍ഡ് പ്രവര്‍ത്തിക്കുകയുള്ളൂ. ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റിക്കോ എക്സിക്യൂട്ടിവ് കമ്മിറ്റിക്കോ ഇലക്ഷന്‍ സംബന്ധമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഭരണഘടന അനുശാസിക്കുന്നില്ല എന്നിരിക്കെ അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍നിന്നും പിന്മാറണമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമന്‍ സി ജേക്കബ് അഭ്യര്‍ഥിച്ചു.

ട്രസ്റ്റീ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്ന അഞ്ചംഗ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം സസ്പെന്ഷനിലായിരുന്ന വൈസ് പ്രസിഡന്‍റ് ഏബ്രഹാം കളത്തിലിനെ തിരിച്ചെടുക്കാന്‍, ഇരു കക്ഷികളോടും സംസാരിച്ചു തീരുമാനമെടുക്കാന്‍ ചെയര്‍മാന്‍ ഡോ. മാമന്‍ സി ജേക്കബ് നിര്‍ദ്ദേശിച്ചത് ബോര്‍ഡ് ഐക്യകണ്ഠേന അംഗീകരിച്ചു ചെയര്‍മാനെയും ഫൊക്കാനാ സെക്രട്ടറിയേയും ചുമതലപ്പടുത്തി. ട്രസ്റ്റീ ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top