കോവിഡ് 19: ഭക്തരില്ലാതെ ശബരിമല തുറക്കുന്നു, ഈ വര്‍ഷത്തെ ഉത്സവം റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ കയറ്റേണ്ടെന്നും ഈ വര്‍ഷത്തെ ഉത്സവം വേണ്ടെന്നും വെച്ചു. ശബരിമല തന്ത്രി ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുത് എഭിപ്രായപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. അതനുസരിച്ച് തന്ത്രി തന്ത്രി കണ്ഠര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിമാസ ആചാരങ്ങള്‍ക്ക് ഭക്തരെ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഈ വര്‍ഷത്തെ വാര്‍ഷിക ഉത്സവം റദ്ദാക്കുകയും ചെയ്തത്.

എല്ലാ ആചാരപരമായ നടപടികളെയും കുറിച്ച് അന്തിമമായി പറയുന്ന ‘തന്ത്രി’ ഉന്നയിച്ച കാര്യങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി പ്രതികരിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷവും, ബിജെപിയും ആവശ്യപ്പെടുകയായിരുുവെന്നും, കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാതിരുന്നാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിനായി പലരും ശ്രമിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല ക്ഷേത്രം തുറക്കാന്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. അതനുസരിച്ച് തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ സ്ഥാപിക്കുകയും ചെയ്തു.

എന്നിരുന്നാലും, കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷേത്ര തന്ത്രി രണ്ട് ദിവസം മുമ്പ് ടിഡിബിക്ക് കത്തെഴുതി കാര്യങ്ങള്‍ നല്ലതല്ലെന്ന് ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രിത രീതിയില്‍ പോലും ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അതൊരു വിപത്തായി മാറുമെന്നും സുചിപ്പിച്ചിരുന്നു.

‘തന്ത്രിയുമായുള്ള ചര്‍ച്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു. സംസ്ഥാനത്തെ നിലവിലെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് എല്ലാവരും സമ്മതിച്ചു. മൊത്തം പോസിറ്റീവ് കേസുകള്‍ 16 ആയി കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അത് പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭക്തര്‍ക്കായി ക്ഷേത്രം തുറക്കാതിരിക്കുതാണ് നല്ലതെന്ന് ഞങ്ങള്‍ എല്ലാവരും തീരുമാനിച്ചു.’ മന്ത്രി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വൈറസ് പോസിറ്റീവ് കേസുകളുണ്ട്.

നിക്ഷിപ്ത താല്‍പ്പര്യമുള്ള ചില ആളുകള്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. താന്‍ അരാഷ്ട്രീയവാദിയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതല്ലെന്നും തന്റെ ഏക ആശങ്ക ഭക്തരാണെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനരും പറഞ്ഞു.

‘ഞങ്ങള്‍ ക്ഷേത്രം തുറക്കാന്‍ സമ്മതിച്ചുവെന്നത് സത്യമാണ്, പക്ഷേ ക്ഷേത്രങ്ങള്‍ തുറക്കുന്നത് നിര്‍ബന്ധമല്ലെന്നും, ഓപ്ഷണലാണെും പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. അതിനാല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതോടെ, എല്ലാവരുടെയും താല്‍പ്പര്യാര്‍ത്ഥം ക്ഷേത്രം തുറക്കേണ്ടെന്ന് തീരുമാനിച്ചു. ആരുമായും അഭിപ്രായ വ്യത്യാസമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ബുധനാഴ്ച മുതലാണ് ആരംഭിക്കാനിരുന്നത്. എന്നാല്‍ തത്കാലത്തേക്ക് ഇത് മാറ്റിവെച്ചിരിക്കുകയാണ്. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെങ്കിലും, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ചടങ്ങുകള്‍ കൃത്യമായി നടത്തുമെന്നും തന്ത്രി അറിയിച്ചു.

ജൂണ്‍ 14 ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പ്രതിമാസ ആചാരങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് ജൂണ്‍ 19 ന് രാത്രി 10 മണിക്ക് അടയ്ക്കുന്നതുവരെ പുറമേ നിന്നുള്ള ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല.

Print Friendly, PDF & Email

Related News

Leave a Comment