Flash News

ആര്‍. വേണുഗോപാലന്‍ ത്യാഗധനനായ തൊഴിലാളി നേതാവ്: കുമ്മനം രാജശേഖരന്‍

June 11, 2020 , പ്രസ് റിലീസ്

ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ ട്രേഡ് യൂണിയന്‍ രംഗത്ത് പുത്തന്‍ ശൈലിയും സമഗ്ര പരിവര്‍ത്തനവും ഉണ്ടാക്കാന്‍ അന്തരിച്ച ആര്‍ വേണുഗോപാലന്‍ എന്ന വേണുവേട്ടന് സാധിച്ചു.

തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ചൂഷണത്തിനെതിരെ രംഗത്ത് വന്ന കമ്യുണിസ്റ്റ് പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളുടെ വഞ്ചനയും ആശയപരമായ ജീര്‍ണ്ണതയും അദ്ദേഹം തുറന്നു കാണിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് അവര്‍ അനുവര്‍ത്തിച്ച കീഴ്‌വഴക്കങ്ങളെ കീഴ്മേല്‍ മറിച്ചുകൊണ്ടാണ് അദ്ദേഹം ബി എം എസ് എന്ന തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തത്.

വിയര്‍പ്പു കൊണ്ടും രക്തം കൊണ്ടും ഭാരതത്തിന്‍റെ ഭാവി രചിക്കുന്നവരാണ് തൊഴിലാളികള്‍ എന്ന കാഴ്ചപ്പാട് ട്രേഡ് യൂണിയന്‍ രംഗത്ത് പുതിയ ഒരു അനുഭവമായി. വ്യക്തമായ ദിശാബോധവും ദേശീയ കാഴ്ചപ്പാടും നല്‍കി. തൊഴിലാളികള്‍ വെറും കൂലിക്കും ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി മാത്രം പൊരുതുന്നവരല്ല, അതോടൊപ്പം മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനത്തിലൂടെ ഭാവി വാഗ്ദാനങ്ങളായി വളരേണ്ടവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉന്നതമായ ഒരു ധനിക കുടുംബത്തിലെ സുഖലോലുപമായ ഭൗതിക സൗകര്യങ്ങള്‍ ഉപേക്ഷിച്ചു നിഷ്ക്കാമമായ രാഷ്ട്രസേവനത്തിന് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ പ്രചാരകനായി പ്രവര്‍ത്തിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പും ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ട് ത്യാഗത്തിന്‍റെ കനല്‍വഴികളിലൂടെയാണ് സഞ്ചരിച്ചത്. ബി എം എസിന്‍റെ ദേശീയ അദ്ധ്യക്ഷനെന്ന പദവിയിലേക്ക് ഉയര്‍ന്നപ്പോഴും താഴെതട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ഉറ്റ ബന്ധത്തിന് യാതൊരു കുറവുമുണ്ടായില്ല. സംഭവബഹുലമായ തിരക്കിട്ട ജീവിതത്തിനിടയിലും സൗമ്യവും ശാന്തവുമായ പെരുമാറ്റത്തിലൂടെ തന്‍റെ വ്യക്തിമുദ്ര എല്ലായിടത്തും പതിപ്പിച്ചു. ത്യാഗധനനായ ആ മഹാത്മാവിന്‍റെ ഉജ്വല സ്മരണയ്ക്ക് മുന്നില്‍ സ്നേഹാദര പ്രണാമങ്ങള്‍.

കുമ്മനം രാജശേഖരന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top