Flash News

കോവിഡ്-19: സെപ്റ്റംബര്‍ മാസത്തോടെ അമേരിക്കയില്‍ രണ്ട് ലക്ഷം മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍

June 11, 2020

വാഷിംഗ്ടണ്‍: 2020 സെപ്റ്റംബറോടെ അമേരിക്കയില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കോവിഡ്-19 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഹാര്‍വാഡില്‍ നിന്നുള്ള ഒരു വിദഗ്ദ്ധര്‍ പറയുന്നു. യുഎസിലെ കൊറോണ വൈറസ് കേസുകള്‍ ബുധനാഴ്ച 2 ദശലക്ഷത്തിലധികമായി. സെപ്റ്റംബറില്‍ പാന്‍ഡെമിക് അവസാനിക്കില്ലെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

സെപ്റ്റംബറില്‍ കോവിഡ്-19 ബാധയേറ്റ് ചുരുങ്ങിയത് രണ്ട് ലക്ഷം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുമെന്നാണ് ഹാര്‍വാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധന്‍ ആശിഷ് ഝായുടെ കണ്ടെത്തല്‍. സെപ്റ്റംബറില്‍ പാന്‍ഡെമിക് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട പരിശോധന, കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, സാമൂഹിക അകലം എന്നിവയിലൂടെ മാത്രമേ മരണങ്ങള്‍ തടയാന്‍ കഴിയൂ. അതിനോടൊപ്പം മാസ്കുകളുടെ കര്‍ശന ഉപയോഗവും സഹായിക്കും, വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പോസിറ്റീവ് കേസുകളുടെ നിരക്ക് വര്‍ദ്ധിക്കുന്നതായി യുഎസ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തു. ന്യൂ മെക്സിക്കോ, യൂട്ട, അരിസോണ എന്നീ സംസ്ഥാനങ്ങളില്‍ 40% വര്‍ദ്ധനവ് ഉണ്ട്. റോയിട്ടേഴ്സിന്‍റെ കണക്കനുസരിച്ച് ഫ്ലോറിഡയും അര്‍ക്കന്‍സാസുമാണ് മറ്റ് ഹോട്ട്സ്പോട്ടുകള്‍.

മൊത്തം 2,003,038 കേസുകളുടെ വിശകലനമനുസരിച്ച് അഞ്ച് ആഴ്ചയിലെ ഇടിവ് ശ്രദ്ധയില്‍പ്പെട്ടതിനുശേഷം പുതിയ അണുബാധകള്‍ ഇപ്പോള്‍ കൂടിവരുന്നുണ്ട്.

ആരോഗ്യ ഉദ്യോഗസ്ഥരുടെ വീക്ഷണത്തില്‍ രാജ്യവ്യാപകമായി വംശീയതയ്ക്കെതിരായ പ്രതിഷേധം കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണമാകാം. മെയ് 25 മുതല്‍ മിനിയാപൊളിസ് പോലീസ് കസ്റ്റഡിയില്‍ ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണം മുതല്‍ കേസുകള്‍ വര്‍ദ്ധിച്ചു. സാമൂഹിക അകലം പാലിക്കുന്നതില്‍ പ്രതിഷേധക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍, കോവിഡ് പരിശോധനയ്ക്കായി പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരും മുന്നോട്ടു വരണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പറഞ്ഞത് നിരവധി പ്രതിഷേധക്കാര്‍ സാമൂഹിക അകലം പാലിച്ചുവെന്നും
ഫെയ്സ് മാസ്ക് ധരിച്ചിരുന്നുവെന്നുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top