Flash News

റവ എ.എല്‍ സുബ്രഹ്മണ്യന്‍ ജൂണ്‍ 16നു ഐ പി എല്ലില്‍

June 11, 2020 , പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഓപ്പണ്‍ എയര്‍ പ്രീച്ചിംഗ് മിനിസ്ടറി ഇന്‍റര്‍നാഷണല്‍ ഡയറക്ടറും ബൈബിള്‍ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എല്‍ സുബ്രഹ്മണ്യന്‍ ജൂണ്‍ 16നു ചൊവാഴ്ച ഇന്‍റര്‍നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു.

പുരാതന ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സുബ്രഹ്മണ്യന്‍ പത്തൊമ്പതാം വയസ്സിലാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നത് .

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1974ല്‍ൽ ന്യൂഡല്‍ഹിയില്‍ എത്തിയ അദ്ദേഹം ന്യൂഡല്‍ഹി ബൈബിള്‍ സ്കൂളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പിന്നീടു അമേരിക്കയിലെ ഫ്ലോറിഡ ലൂഥറന്‍ റൈസ് സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി .1977 മുതല്‍ ഓപ്പണ്‍ എയര്‍ മിനിസ്ട്രിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു സുവിശേഷ പ്രവർത്തനങ്ങള്‍ നടത്തിവരുന്നു.

​വിവി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാര്‍​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ പ്ര​യ​ര്‍ ല​യ്ന്‍. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോര്‍ർ​ക്ക് ടൈം) ​പ്ര​യര്‍ ല​യ്ന്‍ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷന്മാരും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​തന്മാരും ന​ല്‍​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​തല്‍ൽ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. ജൂണ്‍ 16 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യര്‍ർ ലൈ​ന്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന റവ സുബ്രഹ്മണ്യന്റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​മ്പര്‍ ഡ​യ​ല്‍​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വര്‍​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​തല്‍ വി​വ​ര​ങ്ങള്‍ അ​റി​യു​ന്ന​തി​നും പ്ര​യര്‍ ലൈ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​മ്പറുമായോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​കര്‍ അ​ഭ്യര്‍​ഥി​ച്ചു.

email–tamathew@hotmail.com, cvsamuel8@gmail.com

ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേല്‍ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ര്‍​ഡി​നേ​റ്റര്‍)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top