പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം
June 12, 2020 , പി.പി. ചെറിയാന്
ഫ്ളോറിഡ: ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ച്ച ബാധിക്കുകയും ചെയ്ത ഡോണ്‍ട്രല്‍ സ്റ്റീഫന്‍ 6 മില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലില്‍ ഫ്ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസെയ്ന്റ്സ് ഒപ്പുവച്ചു.
2013 ല്‍ നടന്ന ഷൂട്ടിങ്ങിലാണു കറുത്ത വര്‍ഗ്ഗക്കാരനായ ചെറുപ്പക്കാരന് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ഇത്തരം കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ 200,000 ഡോളര്‍ നല്കിയാല് മതി എന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമ നിര്‍മാണം ഫ്ലോറിഡാ ലജിസ്ലേച്ചര്‍ അംഗീകരിച്ചത്.
2016 ല്‍ ഫെഡറല്‍ ജൂറി 22 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സംഭവത്തില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടിയോടു ആവശ്യപ്പെട്ടിരുന്നു. ആദ്യം ആവശ്യം നിരാകരിച്ചുവെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ പാം ബീച്ച് ഷെറിഫ് 4.5 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് സമ്മതിച്ചിരുന്നു. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ലജിസ്ലേച്ചറാണ് 6 മില്യണ്‍ ഡോളര്‍ അനുവദിച്ചത്.
ഇതില്‍ 3.4 മില്യണ്‍ ജീവിത ചിലവിനും അറ്റോര്‍ണി ഫീസായി 1.1 മില്യണും, മെഡിക്കല്‍ ബില്ലിനു 2.5 മില്യന്‍ ഡോളറുമാണ് ചിലവഴിക്കുക.
തിരക്കുപിടിച്ച റോഡിലൂടെ സൈക്കിള്‍ ഓടിച്ചിരുന്ന സ്റ്റീഫന്‍ ഡെപ്യൂട്ടി ആഡംസ് ലിനിന്റെ പെട്രോള്‍ കാറിനു നേരെ നടന്നടുക്കുന്നതു കണ്ടാണ് ഡെപ്യൂട്ടി നിറയൊഴിച്ചത്. സ്റ്റിഫന്റെ കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ തോക്കാണെന്ന് ഡെപ്യൂട്ടി തെറ്റിദ്ധരിച്ചതാണ് വെടിവയ്പിലേക്കു നയിച്ചത്. വെടിയേറ്റ് നിലത്തു വീണ സ്റ്റീഫനു ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ഡെപ്യൂട്ടിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
സുരേഷ് രാമകൃഷ്ണന്, ജയിംസ് ഇല്ലിക്കല്‍, ജോഫ്രിന്‍ ജോസ്, ഫോമാ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍മാര്‍
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു
സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
ധോണിയെ റാഞ്ചാനൊരുങ്ങി ബിജെപി, മനസ്സ് തുറക്കാതെ ക്യാപ്റ്റന്‍ കൂള്‍
सिविल सर्विस रिजल्टः कर्नाटक की नंदिनी टॉपर
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
തപാല്‍ മുഖേന സ്വര്‍ണം, മുത്ത് തട്ടിപ്പ്
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
സൗത്ത് വെസ്റ്റ് ഭദ്രാസനം സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
ഒറിഗണില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ പിഴ
ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം – ഡോ. അബ്ദുള്‍ റഷീദ്
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
Leave a Reply