Flash News

അമ്മ എനിക്ക് പലതവണ ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നു, എനിക്ക് ആ സ്ത്രീയെ കാണണ്ട, കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ മകന്‍

June 12, 2020

തന്നെ അമ്മ നിരവധി തവണ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ചതായി കേരള ജനതയെ ഒന്നാകെ നടുക്കിയ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ മകന്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിച്ചതെന്നും മകന്‍ റെമോ പറഞ്ഞു. തന്നെ സ്വാധീനിക്കാനാണ് ആ ‘സ്ത്രീ’ വിളിച്ചതെന്നും റെമോ പറയുന്നു.

വളരെ ലാഘവത്തോടെയാണ് അവരെന്നോട് സംസാരിച്ചത്. ആ സ്ത്രീയോട് യാതൊരു കരുണയും എനിക്കില്ല. തന്റെ അപ്പനും വല്യപ്പനും വല്യമ്മയെയുമാണ് അവര്‍ കൊലപ്പെടുത്തിയത്. യാതൊരു കാരണവശാലും ആ സ്ത്രീയെ താന്‍ അനുകൂലിക്കില്ലെന്നും റെമോ പറഞ്ഞു.

താന്‍ ഫോണ്‍ അറ്റന്റ് ചെയ്തത് എന്താണവര്‍ക്ക് പറയാനുള്ളതെന്ന് കേള്‍ക്കാനാണ്. അവര്‍ നിരപരാധിയല, കൊലക്കേസ് പ്രതിയാണ്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല. കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്തേ പറ്റൂ എന്നും മകന്‍ പറയുന്നു.

കൂടത്തായി കൊലക്കേസ് പരമ്പരയില്‍ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ആളാണ് ജോളി. ജയിലില്‍ നിന്ന് വളരെയധികം സമയമെടുത്താണ് അവര്‍ സംസാരിച്ചതെന്ന് റെമോ. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും റെമോ പറഞ്ഞു.

‘അവര്‍ വിളിച്ചത് ലാന്റ് ഫോണില്‍ നിന്നല്ല. മൊബൈല്‍ ഫോണില്‍ നിന്നാണ്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ കോളെടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍ നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്ന് സൈബര്‍ സെല്ലില്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. കേസ് വന്നപ്പോള്‍ തന്നെ വ്യക്തമായ നിലപാടെടുത്തതാണ്. എന്നെ അവര്‍ക്ക് സ്വാധീനിക്കാനാവില്ലെന്നും റെമോ പറഞ്ഞു.

മെയ് മാസത്തിലാണ് അവര്‍ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ പറയുന്നു.പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും റെമോ പറഞ്ഞു.

നേരത്തെ കൊലപാതക്കേസിലെ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ റോയി-ജോളി ദമ്പതികളുടെ മൂത്തമകനായ റോമോ റോയി രംഗത്തു വന്നിരുന്നു. കേസില്‍ ഷാജുവിനും പങ്കുണ്ടെന്നും ഷാജു പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നും റോമോ പറഞ്ഞിരുന്നു. മരണപ്പെട്ട റോയിക്കെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ഷാജു ഉന്നയിച്ചിരുന്നത്.

റോയി കടുത്ത മദ്യപാനിയും മാനസിക സംഘര്‍ഷവും അനുഭവിച്ചിരുന്നുവെന്നും ജോളിയുമായി വഴക്കിടുന്നത് പതിവാണെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഷാജുവിന്റെ വാക്കുകള്‍ റോജോ നിഷേധിച്ചു. തന്റെ രണ്ടാനച്ഛന്‍ എന്നി നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിരുന്നില്ലെന്നും തന്റെയും അനുജന്റെയും കാര്യത്തില്‍ ഇടപെട്ടിരുന്നില്ലെന്നും തന്റെ അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്തയാള്‍ എങ്ങനെയാണ് അച്ഛന്‍ മദ്യപാനിയാണെന്ന് പറയുകയെന്നും റോജോ ചോദിച്ചു.

അച്ഛനും അമ്മയും തമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഷാജുവുമായുള്ള വിവാഹം ഞങ്ങള്‍ സമ്മതിച്ചത് അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ്. അച്ഛനുള്ളപ്പോള്‍ ഞങ്ങള്‍ സ്വസ്ഥമായിട്ടാണ് ജീവിച്ചത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്കു പോയ ആളാണ് ഷാജു.’ റോമോ പറഞ്ഞു. അമ്മയ്ക്ക് ഒറ്റയ്ക്കു കൃത്യം ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും നിരപരാധിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു. വീട്ടില്‍ നിന്നു ചാക്കില്‍ ഷാജു സാധനങ്ങള്‍ കടത്തിയതു സംശയമാണെന്നും റോമോ അന്ന് പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top