Flash News

ഫോമായുടെ അഭ്യര്‍ത്ഥന പ്രകാരം സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടല്‍; ഓ സി ഐ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്കും ഇന്ത്യയിലേക്ക് ഇനി യാത്ര സാധ്യമാകും

June 13, 2020 , ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം

ഇനി ഓ സി ഐ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. പ്രത്യേക ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു. സുരേഷ് ഗോപി എം പി യുടെയും ഫോമായുടെയും തീവ്രശ്രമങ്ങള്‍ ഫലമണിഞ്ഞു. ഫോമായുടെ അഭ്യര്‍ത്ഥന പ്രകാരം ആണ് എം പി ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായോട് ഇതിനെക്കുറിച്ച് പ്രതിപാദിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുകൂലമായ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കുകയും ചെയ്തത്. ഇന്ത്യന്‍ മാതാപിതാക്കളുടെ അമേരിക്കന്‍ പൗരത്വമുള്ള കുട്ടികള്‍ക്ക് ഓ സി ഐ കാര്‍ഡ് ഇല്ലാതെ മാതാപിതാക്കളോടൊപ്പം ഇന്ത്യയിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത് .

മാതാപിതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടതു കൊണ്ടോ മറ്റു പ്രശ്നങ്ങളാലോ നാട്ടിലേക്കു പോകേണ്ട സാഹചര്യം വന്ന്സ്പ്പോള്‍ ഇത് വലിയ ധര്‍മ്മസങ്കടമായിരുന്നു. ഇത്തരം നിരവധി പ്രശ്നങ്ങള്‍ ആണ് ഫോമായുടെ മുന്നില്‍ എത്തിയത് . ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഫോമാ കേന്ദ്ര മന്ത്രി വി മുരളീധരനുമായും സുരേഷ് ഗോപി എം പി യു മായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയായിരുന്നു.

ലോസ് ആഞ്ചലസിലുള്ള സ്റ്റുഡന്‍റ് വിസയിലുള്ള മാതാപിതാക്കള്‍ക്കു സ്വന്തം കുഞ്ഞിനെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള വിഷമഘട്ടത്തില്‍ ഫോമായുടെ ജോയിന്‍ററ് സെക്രട്ടറി സാജു ജോസഫ് ഈ വിഷയത്തില്‍ ഇടപെടുകയും തുടര്‍നടപടികള്‍ക്കായി സുരേഷ് ഗോപി എം പി യുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ സഹായത്തോടെ വിമാന ടിക്കറ്റ് റീസര്‍വേഷന്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിക്ക് ഓ സി ഐ കാര്‍ഡ് ഇല്ലാത്തതിനാല്‍ പോകാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി . ഈ സമയത്ത് എം പി ഇത്തരം യാത്രാ പ്രശ്നങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും അമിത് ഷായോട് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ധരിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്തിയതിന്‍റെ ഫലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിന് അനുകൂലമായി പ്രത്യേക സര്‍ക്കുലര്‍ ഇറക്കി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ഓര്‍ഡിനന്‍സ് പ്രകാരം ഓ സി ഐ കാര്‍ഡ് ഇല്ലാത്ത അമേരിക്കന്‍ പൗരത്വമുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയായി . ഇവര്‍ക്ക് ഇനി എമര്‍ജന്‍സി വിസ എടുത്താല്‍ മതിയാകും. സുരേഷ് ഗോപിയുടെ ജനസേവനപരമായ ആത്മാര്‍ത്ഥ ഇടപെടല്‍ കൊണ്ട് അമേരിക്കയില്‍ യാത്രാപ്രതിസന്ധിയിലായിരിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത് . ഒരു കുട്ടിയ്ക്ക് വേണ്ടി സുരേഷ് ഗോപി നടത്തിയ പരിശ്രമത്തിലൂടെ അമേരിക്കയില്‍ യാത്രാ പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണകരമായ ഒരു തീരുമാനമാണ് ഉണ്ടായത്. സുരേഷ് ഗോപിയുടെ മനുഷ്യസ്നേഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ സഹായകമായെന്ന് ഫോമാ നേതൃത്വം സുരേഷ് ഗോപി എം പി യെ നന്ദിപൂര്‍വ്വം അഭിനന്ദിച്ചു. അദ്ദേഹത്തിന്‍റെ ഭാവി ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസയും ഫോമാ അറിയിച്ചു

കോവിഡ് മഹാമാരി മൂലം യാത്രാവിലക്കുകള്‍ കൊണ്ട് കഷ്ടപ്പെട്ടവര്‍ക്ക് സഹായകരമായ പല നീക്കങ്ങളും നടത്താന്‍ ഫോമാ ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ ശ്രമഫലമായി വന്ദേഭാരത് മിഷന്‍റെ തുടക്കത്തില്‍ തന്നെ ഓ സി ഐ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് ഇന്ത്യയിലേക്ക് പോകുവാനുള്ള അവസരം ലഭിച്ചിരുന്നു . പിന്നീട് ഫോമായുടെ ശക്തമായ ഇടപെടല്‍ മൂലം കൂടുതല്‍ എമര്‍ജന്‍സി കാറ്റഗറിയില്‍ ഉള്ള ആളുകള്‍ക്ക് ഇന്ത്യയിലേക്ക് പോകുവാനുള്ള ഉത്തരവ് ഇറങ്ങുകയുണ്ടായി .ഇതിനോടനുബന്ധിച്ച് മന്ത്രി വി. മുരളീധരന്‍ ഫോമായ്ക്ക് ഉറപ്പു നല്‍കിയ കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള അടിയന്തിരനിയമം പാസ്സായി, ഉടന്‍തന്നെ വിമാന സര്‍വീസുകള്‍ തുടങ്ങാനുള്ള ഉത്തരവ് ഉണ്ടാകുന്നതാണ് . ചിക്കാഗോയില്‍ നിന്നും , സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്കായിരിക്കും ഈ വിമാന സര്‍വീസ് എന്ന് മന്ത്രി മുരളീധരന്‍ ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം ഇക്കാര്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണനെ അറിയിക്കുകയുണ്ടായി.

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എിവര്‍ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി എം പി സുരേഷ് ഗോപിയുടെ ശക്തമായ ഇടപെടലിന് നന്ദിയും സ്നേഹവും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top