കെ. എച്.എന്‍. എ. മലയാള മാധ്യമ വെബിനാര്‍ സംഘടിപ്പിക്കുന്നു

ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മലയാള മാധ്യമ വെബിനാര്‍ സംഘടിപ്പിക്കുന്നു.

മലയാള മാധ്യമങ്ങളും, സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ അധികരിച്ചു നടത്തുന്ന സംവാദത്തില്‍ മലയാള മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യവും സാമൂഹ്യ വിമര്‍ശകനുമായ അഡ്വക്കേറ്റ് ജയശങ്കര്‍, രാഷ്ട്രീയ വിചിന്തകനും നിരീക്ഷകനും എഴുത്തുകാരനുമായ ശ്രീജിത്ത് പണിക്കര്‍, ജനം ടി.വി . എഡിറ്ററും സംവാദകനുമായ ജി. കെ. സുരേഷ്ബാബു എന്നിവര്‍ പങ്കെടുക്കും.

ജൂണ്‍ 14 ഞായറാഴ്ച ഉച്ചക്ക് ഈസ്‌റ്റേണ്‍ സമയം 12.15 നു ആരംഭിക്കുന്ന സെമിനാറില്‍ വാര്‍ത്താ പ്രക്ഷേപണരംഗത്തെ ആനുകാലിക ചലനങ്ങളും, അവതാരകരുടെയും മാധ്യമ മുതലാളിമാരുടെയും നിഷ്പക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകളും ചര്‍ച്ച ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു. കെ.എച്.എന്‍. എ. മുന്‍പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മോഡറേറ്ററായിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment