Flash News

കോവിഡ്-19 ഇന്ത്യയില്‍ പിടിമുറുക്കുന്നു, മരണപ്പെട്ടവര്‍ 9195, 24 മണിക്കൂറില്‍ മരണപ്പെട്ടത് 311 പേര്‍, ഡല്‍ഹിയില്‍ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

June 14, 2020 , .

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് വീണ്ടും പിടിമുറുക്കുന്നു. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 11,929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,20,922 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 1,04568 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 42,687 പേര്‍ കൊവിഡ് രോഗബാധിതരായിട്ടുണ്ട്. ഡല്‍ഹിിയില്‍ 38,958 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് അമ്പത് ശതമാനത്തിന് മുകൡലെത്തിയിട്ടുണ്ട്. 50.59 ശതമാനം പേര്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നഴ്‌സിങ് ഹോമുകള്‍ക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്ത് മുതല്‍ 49 വരെ ബെഡുകള്‍ ഉള്ള നഴ്‌സിങ് ഹോമുകള്‍ക്കാണ് ചികിത്സയ്ക്ക് അനുമതിയുള്ളത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

അതിനിടെ ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത ഉന്നത തല യോഗം ഇന്ന് നടക്കും. ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കോജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ഡല്‍ഹിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ഡല്‍ഹിയില്‍ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top