Flash News

ഫോമ വെബിനാറില്‍ കേന്ദ്ര മന്ത്രി വി മുരളീധരനുമായി നടത്തിയ ചര്‍ച്ച വിജയിച്ചു, കേരളത്തിലേക്ക് നേരിട്ട് രണ്ട് വിമാനങ്ങള്‍ കൂടി അനുവദിച്ചു

June 14, 2020 , ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം

ഫോമ കേന്ദ്ര മന്ത്രി വി മുരളീധരനുമായി നടത്തിയ വെബിനാറില്‍ കേരളത്തിലേക്ക് അടിയന്തിരമായി യാത്ര ചെയ്യേണ്ട രോഗികളും ഗര്‍ഭിണികളും കുട്ടികളുമായി നിരവധി യാത്രക്കാരുണ്ടെന്നും അവരുടെ പരിതാപകരമായ അവസ്ഥയും മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മെയ് 23 നു അടിയന്തിരമായി ഒരു വിമാനം അനുവദിച്ചിരുന്നത്. എങ്കിലും ഇതിന്‍റെ അപര്യാപ്തത ഫോമാ നേതൃത്വം മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രത്യേക ഇടപെടല്‍ മൂലം കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചത്. ഇന്ത്യയിലെ മറ്റുപല നഗരങ്ങളിലേക്കും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ നിലവില്‍ വരാത്ത സാഹചര്യത്തില്‍ കേരളത്തിലേക്ക് നേരിട്ട് ഇതുവരെ മൂന്നു വിമാനങ്ങള്‍ അനുവദിച്ചതില്‍ ഫോമയുടെ പ്രത്യേക നന്ദി മന്ത്രിയെ അറിയിച്ചു.

മറ്റു സാധാരണ യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കുണ്ണാതിനെക്കുറിച്ച് മന്ത്രിസഭാ തലത്തില്‍ ഇതുവരെ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഫോമാ വഴി അറിയുവാനും പരിഹരിക്കുവാനും കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ നിന്നും അടിയന്തിര സാഹചര്യത്തില്‍ നാട്ടിലേക്ക് പോകേണ്ടവരുടെ ശരിയായ വിവരങ്ങള്‍ അറിയുന്നതിനായി ഫോമാ നിരവധി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചു. കൊറോണാ വ്യാപനം മൂലം വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി ഫോമാ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

കോവിഡ് 19 ഫോമാ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ്, ജോസ് മണക്കാട്, ബൈജു വര്‍ഗ്ഗീസ്, ഉണ്ണികൃഷ്ണന്‍, ആഞ്ചെല സുരേഷ് എന്നിവരും ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും മന്ത്രിയുടെ മനുഷ്യത്വപരമായ ഈ നീക്കത്തെ നന്ദിപൂര്‍വ്വം അഭിനന്ദിച്ചു. സലിം മുഹമ്മദ്, ഫസല്‍, രാഹുല്‍ തുടങ്ങിയവര്‍ യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളരെയധികം സഹായിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top