Flash News

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസഖ്യം 2020-23 പ്രവര്‍ത്തനോദ്ഘാടനം നടത്തി

June 15, 2020 , അജു വാരിക്കാട്

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസഖ്യത്തിന്റെ 2020-23 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം സൂം ഫ്‌ലാറ്റ്‌ഫോമില്‍ വച്ച് ജൂണ്‍ 14 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റീജിയന്‍ പ്രസിഡണ്ട് റവ.മാത്യൂസ് മാത്യു അച്ചന്റെ അധ്യക്ഷതയില്‍ ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡണ്ട് റവ.സാം ടി മാത്യു ഉല്‍ഘാടനം ചെയ്തു.

ഭദ്രാസനത്തിലെ ഏറ്റവും ആക്റ്റീവ് ആയ റീജിയന്‍ സൂം ഫ്‌ലാറ്റ് ഫോമില്‍ ഉല്‍ഘാടനം നടത്തേണ്ടി വന്നെങ്കിലും ലോക്ക് ടൗണിന്റെ സാഹചര്യം ഒക്കെ മാറി വീണ്ടും എത്രയും പെട്ടന്ന് ഒത്തുകൂടാം എന്ന് പ്രത്യാശിക്കുന്നതായി അച്ഛന്‍ പറഞ്ഞു.സൗഖ്യം സ്വപ്നം കണ്ടു 38 വര്ഷം കുളക്കരയില്‍ കിടന്ന മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി, പഴക്കം ചെന്നതിനെ പുതുക്കുന്നതും, ആരുമില്ലാത്തവന്റെ ഓരം ചേര്‍ന്ന് നടക്കുന്നവനുമായ കര്‍ത്താവിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം എന്ന് ഉത്‌ബോധിപ്പിച്ചുകൊണ്ട് 2020 23 വര്‍ഷത്തെ സൗത്ത് വെസ്റ്റ് റീജിയന്‍ യുവജനസഖ്യം പ്രവര്‍ത്തനങ്ങള്‍ ഉല്‍ഘാടനം ചെയ്തതായി അച്ചന്‍ അറിയിച്ചു.

യുവജനസഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ ബി വൈസ് പ്രസിഡണ്ട് റവ.റോഷന്‍.വി.മാത്യുസ് ശ്രുതിമധുരമായ ഗാനം ആലപിച്ചു.

തുടര്‍ന്ന് കേന്ദ്ര യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ.ജോണ്‍ സി മാത്യു, ഡാളസ് കരോള്‍ട്ടന്‍ ഇടവക വികാരി റവ:തോമസ് മാത്യു ഭദ്രാസന സഖ്യം സെക്രട്ടറി ബിജി ജോബിയും പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു. അതിനു ശേഷം റീജിയന്‍ സെക്രട്ടറി സിജു ഫിലിപ്പ് തുടര്‍ന്ന് റീജിയന്റെ നേതൃത്വത്തില്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ അവതരിപ്പിച്ചു. ട്രഷറര്‍ സിബിന്‍ തോമസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top