Flash News

ഫൊക്കാന കണ്‍വെന്‍ഷനും, തിരഞ്ഞെടുപ്പും 2021 ജൂലൈ 31ന് മുന്‍പ് നടത്തും: നാഷണല്‍ കമ്മിറ്റി

June 15, 2020

ഫൊക്കാന നാഷണല്‍ കമ്മിറ്റി ജൂണ്‍ 11-ന് യോഗം കൂടുകയും കണ്‍വെന്‍ഷന്‍ നടത്തുന്നതിനെ പറ്റി വിശദമായി ചര്‍ച്ച നടത്തുകയും, ഇപ്പോഴത്തെ പ്രത്യേക സാഹ്യചര്യത്തിലും ഗവണ്മെന്റിന്റെ നിയമം അനുസരിച്ചും, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി ) നിര്‍ദ്ദേശമനുസരിച്ചും സാമൂഹ്യ ഒത്തുചേരല്‍ നിരോധിച്ചിരിക്കുന്ന ഈ അവസരത്തില്‍ കണ്‍വെന്‍ഷനും ഫൊക്കാന ഇലക്ഷനും ജൂലൈ 31, 2021 മുന്‍പായി നടത്തുവാന്‍ തീരുമാനിച്ചു.

ഇപ്പോഴത്തെ പ്രത്യേക സഹ്യചര്യത്തില്‍ ഒരു ജനറല്‍ കൗണ്‍സില്‍ വിളിച്ചുകുട്ടുവാന്‍ ബുദ്ധിമുട്ടുണ്ട്. ഫൊക്കാന ബൈലോ പ്രകാരം ഡെലിഗേറ്റ് ഇന്‍ പേഴ്സണ്‍ ആയി പങ്കെടുത്തെങ്കില്‍ മാത്രമേ ജനറല്‍ കൗണ്‍സിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറല്‍ കൗണ്‍സിലില്‍ അല്ലാതെ ഇലക്ഷന്‍ നടത്തുവാന്‍ ഫൊക്കാന ബൈലോ അനുശ്വാസിക്കുില്ല.

പ്രസിഡന്‍റ് മാധവന്‍ ബി നായരും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പനും കണ്‍വെന്‍ഷന് വേണ്ടി നിച്ഛയിച്ചിരുന്ന അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഒഴിവുണ്ട്. ഈ തിയതി എക്സിക്യൂട്ടീവ് കമ്മിറ്റി റെക്കമെന്‍ഡ് ചെയ്തിരുന്നു. നാഷണല്‍ കമ്മിറ്റി ഈ കണ്‍വെന്‍ഷന്‍ തിയതി അംഗീകരിക്കുകയും ഉണ്ടായി.

നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്ത തൊണ്ണൂറു ശതമാനം ആളുകളും കണ്‍വെന്‍ഷനും ഇലക്ഷനും ജൂലൈ 31, 2021 മുന്‍പ് നടത്തുവാന്‍ തീരുമാനിച്ചു. അത് അനുസരിച്ചു ഫൊക്കാന നാഷണല്‍ കമ്മിറ്റി ഒരു റസല്യൂഷന്‍ പാസാക്കുകയും ചെയ്തു. ആ റസല്യൂഷന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രം താഴെ കൊടുക്കുന്നു.

1. The national Committee has decided to postpone the General Council and Election of officers until July 31, 2021.

2. The General Secretary shall serve the notice for General Council in accordance with FOKANA Constitution thirty days prior to the
date of General Council by email to each of the members.

3. The present Board of Trustees, Executive Committee, National Committee, FOKANA Foundation, Women’s Forum, Convention
Committee and any other sub Committees shall continue to serve in their present official capacity until July31, 2021.

4. The present officers of FOKANA shall serve in their capacity until July 31, 2021.

5.  The present Executive Committee shall conclude its activities including Convention on or before July 31, 2021. Under no
circumstances this condition will be extended.

കൊറോണ വൈറസ് നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവണ്‍മെന്‍റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്ക് അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ഈ വര്‍ഷം ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ജനറല്‍ കൗണ്‍സിലും. അതുകൊണ്ടാണ് നാഷണല്‍ കമ്മിറ്റി ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കേണ്ടി വന്നത്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്‍റണി, എക്സ്. വൈസ് പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്‍റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്‍റ് സെക്രട്ടറി വിജി നായര്‍, ജോയിന്‍റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്‍റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്സ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, അഡ്വൈസറി കമ്മിറ്റി ചെയര്‍ ടി.എസ് . ചാക്കോ. ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ റീജണല്‍ വൈസ് പ്രസിഡന്‍റ്മാരായ ബിജു ജോസ്, ശബരി നായര്‍, എല്‍ദോ പോള്‍, ബാബു സ്റ്റീഫന്‍, ജോണ്‍ കല്ലോലിക്കല്‍, രഞ്ജിത് പിള്ളൈ ,ബൈജു പകലോമറ്റം നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ അലക്സ് എബ്രഹാം, അപ്പുകുട്ടന്‍ പിള്ളൈ , ബോബന്‍ തോട്ടം , ദേവസി പാലാട്ടി , ജോസഫ് കുന്നേല്‍, ജോയി ഇട്ടന്‍, മാത്യു ഉമ്മന്‍, രാജീവ് കുമാരന്‍, സജി എം പോത്തന്‍ , വര്‍ഗീസ് തോമസ് , സണ്ണി ജോസഫ് , സ്റ്റാന്‍ലി ഏതുനികള്‍ , റ്റീനാ കല്ലുകവെങ്കില്‍, നിബിന്‍ ജോസ് തുടങ്ങിയവര്‍ ഈ നാഷണല്‍ കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top