മലപ്പുറം : അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. നിരവധി പേര്‍ക്ക് പരിക്ക്.
ഒട്ടും പ്രകോപനമില്ലാതെ തീര്‍ത്തും സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ അനാവശ്യമായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പോലും സമരം ചെയ്തവര്‍ സ്പര്‍ശിക്കും മുമ്പേ അതിക്രൂരമായി പോലീസ് ലാത്തി വീശി. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ കുറച്ച് വിദ്യാര്‍ഥികളാണ് സമരത്തിനുണ്ടായിരുന്നത്.ഈ വിദ്യാര്‍ഥികളെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തവിധം വളഞ്ഞിട്ട് പരിക്കേല്‍ക്കും വരെ ദീര്‍ഘനേരം പോലിസ് ലാത്തികൊണ്ടടിക്കുകയായിരുന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം അഖീല്‍ നാസിം, ആദില്‍ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവരെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ പല വിദ്യാര്‍ഥികളെയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ജംഷീല്‍ അബൂബക്കര്‍, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അജ്മല്‍ തോട്ടോളി എന്നിവരടക്കം 16 പേരെ അറസ്റ്റ് ചെയ്തു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും സാധിച്ചിട്ടില്ല. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചു എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം ഉടന്‍ ലഭ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചും ജില്ലയിലെ വിവിധ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.
നിലമ്പൂര്‍ എ.ഇ.ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റിയും ആദിവാസി ദലിത് കൂട്ടായ്മയും സംയുക്തമായി നടത്തിയ മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന് കുനിയില്‍ ഉദ്ഘാടനം ചെയ്തു. ചിത്ര നിലമ്പൂര്‍, സി.എം അനില്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ്, ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വണ്ടൂര്‍ ഡി.ഇ.ഒ ഓഫീസ് മാര്‍ച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ഷരീഫ്, മണ്ഡലം കണ്‍വീനര്‍ യാസിര്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പൊന്നാനിയില്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഷഹീദ മണമ്മല്‍ സന്സാരിച്ചു. തിരൂരങ്ങാടിയില്‍ ജില്ലാ സെക്രട്ടറി സാലിഹ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. ഹാദി വള്ളിക്കുന്ന്, വാഹിദ് ചുള്ളിപ്പാറ എന്നിവര്‍ സംസാരിച്ചു. തിരൂരില്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ സല്മാന് താനൂര്‍, എ.കെ ബാസിത്ത് എന്നിവര്‍ സംസാരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply