Flash News

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം ലഭ്യമാക്കണം; വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് പ്രതിഷേധം തീര്‍ത്ത് ഫ്രറ്റേണിറ്റി

June 15, 2020 , കെ എം സാബിര്‍ അഹ്സന്‍

പാലക്കാട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ആഴ്ച പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ടിപ്പു സുല്‍ത്താന്‍ കോട്ടയുടെ സമീപത്ത് നിന്ന് ആരംഭിച്ച പാലക്കാട് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമത്തില്‍ ജില്ലാ കമ്മിറ്റിയംഗം ഷാക്കിര്‍ സംസാരിച്ചു. റഫീഖ്, സക്കീര്‍, അമീന്‍, ഖുത്വുബ്, ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

ഒറ്റപ്പാലം ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടം ഉപരോധിച്ചു. ജില്ലാ സെക്രട്ടറി സബിന്‍ അമ്പലപ്പാറ, ജില്ലാ കമ്മിറ്റിയംഗം ഷഹ്ബാസ് മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. സൈദ് റംസാന്‍, ബിലാല്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പട്ടാമ്പി എ.ഇ.ഒ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമത്തിന് യാസിര്‍, നാദിര്‍, അനസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധങ്ങളിലുടനീളം പാഠപുസ്തകങ്ങള്‍ ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി.

പാഠപുസ്തകങ്ങളുടെ അച്ചടിയെല്ലാം പൂര്‍ത്തിയായെന്നും സമയത്തിന് വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിക്കാന്‍ നടപടിയെടുക്കുമെന്നും വാചക കസര്‍ത്ത് നടത്തിയ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ പറഞ്ഞതെല്ലാം മറന്നെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനെ യോഗം ശക്തമായി അപലപിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും വരെ പോരാട്ടം തുടരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top