രണ്ടു കുട്ടികള്‍ ട്രക്കില്‍ ചൂടേറ്റ് മരിച്ച സംഭവം; അറസ്റ്റു ചെയ്ത പിതാവിനെ വിട്ടയച്ചു
June 16, 2020 , പി.പി. ചെറിയാന്
ഒക്ലഹോമ : നാലും മൂന്നും വയസ്സു വീതമുള്ള രണ്ടു കുട്ടികള്‍ ട്രക്കിനകത്ത് ചൂടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച പിതാവ് ഡസ്റ്റിന് ലി ഡെന്നിസിനെ (31) ജയില്‍ മോചിതനാക്കിയെന്നു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ജൂണ്‍ 13 ശനിയാഴ്ചയായിരുന്നു സംഭവം. നാലു വയസ്സുകാരന് ടിഗനും സഹോദരന് മൂന്നു വയസ്സുകാരന് ഡെന്നിസും ആണു മരിച്ചത്.
രാവിലെ കുട്ടികളുമായി പിതാവ് തൊട്ടടുത്തുള്ള ക്വിക്ക് ട്രിപ്പ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ പോയി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ കയറിയ ഉടനെ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് കുട്ടികളെ നോക്കിയപ്പോഴാണ് വീട്ടിനകത്തില്ല എന്നു മനസ്സിലായത്. ഉടന്‍ പുറത്തിറങ്ങി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനകത്തേക്കു നോക്കിയപ്പോള്‍ രണ്ടു പേരും ട്രക്കിനകത്ത് ചലനരഹിതരായി കിടക്കുന്നതാണ് കണ്ടത്. ഉടനെ രണ്ടു പേരേയും വീട്ടിനകത്തേക്ക് കൊണ്ടു വന്നു പൊലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോള്‍ ഇരുവരും മരിച്ചിരുന്നു. പുറത്ത് 90 ഡിഗ്രിയായിരുന്നു താപനില.
കുട്ടികളെ പുറത്തിറക്കി എന്നാണ് ഞാന്‍ വിചാരിച്ചതെന്ന് ചോദ്യം ചെയ്തപ്പോള്‍ പിതാവ് ഡെന്നിസ് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഡെന്നിസ് ട്രക്കില്‍ നിന്നു തനിയെ ഇറങ്ങി പോകുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. 750,000 ഡോളര്‍ ജാമ്യവും അനുവദിച്ചിരുന്നു.
പിന്നീട് വിവിധ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ തനിയെ ട്രക്കില്‍ കയറിയതാണെന്നും തുറന്നു പുറത്തിറങ്ങാന്‍ കഴിയാതിരുന്നതുമാണ് അഞ്ചു മണിക്കൂറോളം ട്രക്കിനകത്ത് അകപ്പെടുന്നതിനും ചൂടേറ്റ് മരിക്കുന്നതിനും കാരണമായതെന്നും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. പിതാവിനെതിരെയുള്ള ചാര്‍ജ് ഒഴിവാക്കിയെന്നും ജയില്‍ വിമോചിതനാക്കിയെന്നും ഓഫിസ് അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
ജൂബി ആന്‍ ജെയിംസിന്റെ (31) ഹോം ഗോയിംഗ് സര്‍വീസ് സെപ്റ്റംബര്‍ 28 തിങ്കളാഴ്ച
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ജമ്മു കശ്മീരില്‍ കുട്ടികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് ഇന്ത്യ നിര്‍ത്തണം: യുഎന്‍ മേധാവി
കോവിഡ്-19: രോഗവ്യാപനവും ചികിത്സയും മരണവും തുടരുന്നു, ഇന്ന് കേരളത്തില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 1348 പേര് ചികിത്സയില്‍ തുടരുന്നു
ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം രണ്ടു മാസമായി യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
ഇന്ത്യാ – ചൈന എല്‍എസിയില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി, ഇന്ത്യയുടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും പരമപ്രധാനമാണ്, അതിനെ സംരക്ഷിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല: നരേന്ദ്ര മോദി
വിമാന യാത്രയില്‍ ഇനി മദ്യം വിളമ്പില്ല
ലോക്ക്ഡൗണ്‍ സമയത്ത് സുശാന്തിനോടൊപ്പമാണ് താമസിച്ചിരുന്നത്, വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി
കൊറോണ പ്രതിരോധത്തില്‍ അമേരിക്കയേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചത് ചൈനയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
നടന് സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ അമ്മാവന്
നടന് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തു
മലയാള മാധ്യമങ്ങളും മലയാളി സമൂഹവും, നിലപാടുകളും; കെ എച്ച് എന്‍ എ മാധ്യമ വെബിനാര്‍ ശ്രദ്ധേയമായി
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ഗാല്‍വന്‍ താഴ്വരയില് ചൈന പടയൊരുക്കം തുടങ്ങി, സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ച് ഇന്ത്യ
കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീം കോടതി
പ്രളയ സാധ്യത: കോളനികളിലേക്ക് തോടില്‍ നിന്നും വെള്ളം കയറാതിരിക്കാന്‍ ഭിത്തി നിര്‍മിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
ചൈനയെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് സര്‍ക്കാര്‍ അവഗണിച്ചു?: ശശി തരൂര്‍
ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ്-19
Leave a Reply