Flash News

യുഎസ് പൗരാവകാശ നിയമങ്ങള്‍ എല്‍ജിബിടി വിഭാഗത്തിലുള്ള ജീവനക്കാരെ വിവേചനത്തില്‍ നിന്ന് സംരക്ഷിക്കും

June 16, 2020 , അജു വാരിക്കാട്

വാഷിംഗ്ടണ്‍: സ്വവര്‍ഗ്ഗാനുരാഗികളും ലിംഗമാറ്റക്കാരുമായ ജീവനക്കാരുടെ വിവേചനത്തിനെതിരായി രാജ്യത്തെ പൗരാവകാശ നിയമങ്ങള്‍ അവരെകൂടി സംരക്ഷിക്കുന്നതാണെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചു.

‘ലിംഗം’ അടിസ്ഥാനമാക്കി വിവേചനം തടയുന്ന 1964 ലെ സിവില്‍ റൈറ്റ്സ് ആക്റ്റിന്‍റെ ടൈറ്റില്‍ VII സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലിംഗമാറ്റക്കാര്‍ക്കും ബാധകമാണോ എന്ന് തീരുമാനിക്കാന്‍ മൂന്ന് കേസുകള്‍ കോടതിക്കു മുന്നില്‍ എത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് വിധി പ്രസ്താവിച്ചത്.

9 പേരടങ്ങുന്ന ബില്‍ മൂന്നിനെതിരെ ആറ് അംഗ ഭൂരിപക്ഷത്തിലാണ് ജസ്റ്റിസ് നീല്‍ ഗോര്‍സുച്ച്, ‘സ്വവര്‍ഗ്ഗാനുരാഗിയോ ട്രാന്‍സ്ജെന്‍ഡറോ ആണെന്നുള്ള കാരണത്താല്‍ ഒരു വ്യക്തിയെ പുറത്താക്കാന്‍ ഒരു തൊഴിലുടമക്ക് അവകാശമില്ല’ എന്ന് വിധി വാചകമെഴുതിയത്.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ്, ജസ്റ്റിസുമാരായ സ്റ്റീഫന്‍ ബ്രയര്‍, രൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗ്, എലീന കഗന്‍, സോണിയ സൊട്ടോമയര്‍ എന്നിവര്‍ ഗോര്‍സുച്ചിനൊപ്പം അനുകൂലിച്ചു. ജസ്റ്റിസുമാരായ സാമുവല്‍ അലിറ്റോ, ബ്രെറ്റ് കാവനോഗ്, ക്ലാരന്‍സ് തോമസ് എന്നിവര്‍ വിയോജിച്ചു.

1964 ലെ സിവില്‍ റൈറ്റ്സ് ആക്റ്റിന്‍റെ ശീര്‍ഷകം VIIല്‍, ലിംഗഭേദം, ലിംഗം, വംശം, നിറം, ദേശഉത്ഭവം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരോട് വിവേചനം കാണിക്കുന്നതില്‍ നിന്ന് തൊഴിലുടമകളെ വിലക്കുന്നു. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭരണത്തില്‍, വിവേചന വിരുദ്ധ നിയമം നടപ്പിലാക്കുന്നതില്‍ ഫെഡറല്‍ തുല്യ തൊഴിലവസര കമ്മീഷന്‍, പ്രാമുഖ്യം കൊടുത്തിരുന്നു.

യുഎസിലെ ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ എല്‍ജിബിടി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും പാലിച്ചിരുന്നില്ല.

‘ആളുകള്‍ തങ്ങളുടെ ലൈംഗികതയെ ജോലിസ്ഥലത്ത് മറച്ചുവെക്കുന്നതിനു അവസാനമായെന്ന്’ പറഞ്ഞാണ് എല്‍ജിബിടി അഭിഭാഷകര്‍ ഈ തീരുമാനത്തെ പ്രശംസിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top