Flash News

24 ഔവര്‍ ഫിറ്റ്നസ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തു; 130 ജിമ്മുകള്‍ സ്ഥിരമായി അടച്ചുപൂട്ടലിലേക്ക്

June 16, 2020 , അജു വാരിക്കാട്

കോവിഡ് 19 പാന്‍ഡെമിക് മൂലം പല മാസങ്ങള്‍ താത്കാലികമായി അടച്ചിടേണ്ടി വന്നതിനാല്‍ 24 ഔവര്‍ ഫിറ്റ്നസ് ശൃംഖല പാപ്പരത്തത്തിനായി അപേക്ഷ നല്‍കി. 1985 ല്‍ ആരംഭിച്ച 24 ഔവര്‍ ഫിറ്റ്നസ് അമേരിക്കയില്‍ മാത്രം 450 ല്‍ അധികം ജിമ്മുകള്‍ ഉള്ള വലിയ ശൃഖലയാണ്. 300 ഓളം ജിമ്മുകള്‍ വീണ്ടും ജൂണ്‍ അവസാനത്തോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് 19 പാന്‍ഡെമിക്കിന്‍റെ പ്രത്യാഘാതങ്ങളാണ് ഞങ്ങളെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അത് ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഒരിക്കലും ചാപ്റ്റര്‍ 11 ഫയല്‍ ചെയ്യേണ്ടി വരില്ലായിരുന്നു എന്ന് സിഇഒ ടോണി ഉബെര്‍ പറഞ്ഞു. 14 സംസ്ഥാനങ്ങളില്‍ മാത്രം 100 ജിമ്മുകളാണ് സ്ഥിരമായി അടച്ചുപൂട്ടുന്നത്.

24 ഔവര്‍ ഫിറ്റ്നസ്സിന് സമാനമായ ഗോള്‍ഡ്സ് ജിം മെയ് ആദ്യവാരം പാപ്പരത്തത്തിനായി അപേക്ഷ നല്‍കി 30ഓളം സ്ഥാപനങ്ങള്‍ സ്ഥിരമായി അടച്ചുപൂട്ടിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top