Flash News

ഇന്ത്യാ – ചൈന എല്‍‌എസിയില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി, ഇന്ത്യയുടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു

June 16, 2020

ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമായി. തിങ്കളാഴ്ച രാത്രി ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി. ഈ ഏറ്റുമുട്ടലില്‍ രണ്ട് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരും രണ്ട് സൈനികരും രക്തസാക്ഷിത്വം വരിച്ചു. ഗാല്‍വാന്‍ വാലിക്ക് സമീപം തിങ്കളാഴ്ച രാത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷം എല്ലാം സാധാരണ നിലയിലായിരുന്നു.

ഏറ്റുമുട്ടലില്‍ ചൈനീസ് സൈന്യത്തിനും നാശനഷ്ടമുണ്ടായി. ചൈനീസ് ഭാഗത്ത് 5 സൈനികര്‍ മരിച്ചു. എന്നാല്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഇത് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു.

ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, ‘ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി പട്രോളിംഗിനിടെ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഈ സമയത്ത്, ഒരു ഉദ്യോഗസ്ഥനും ഇന്ത്യന്‍ സൈന്യത്തിലെ രണ്ട് സൈനികരും മരിച്ചു. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഈ സംഭവത്തിന് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റേയും ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ നുഴഞ്ഞുകയറിയതായി ബീജിംഗ് ആരോപിച്ചു. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ചൈനീസ് സൈനികരെ ആക്രമിച്ചുവെന്ന് ബീജിംഗ് ആരോപിക്കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ മെയ് മാസത്തിന്‍റെ തുടക്കം മുതല്‍ ലഡാക്ക് അതിര്‍ത്തിക്ക് സമീപം സംഘര്‍ഷഭരിതമായ ള്ള അന്തരീക്ഷമായിരുന്നു. ചൈനയും ഇന്ത്യയും നിശ്ചയിച്ച എല്‍എസി കടന്ന് ഗാല്‍വാന്‍ താഴ്‌വരയ്ക്കടുത്തുള്ള പാങ്കോംഗ് ലെയ്ക്ക് വരെ ചൈനയുടെ അയ്യായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സൈനിക ആയുധങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഈ തര്‍ക്കം വളരെക്കാലമായി അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ജൂണ്‍ 6 മുതല്‍ നിരവധി ഘട്ട ചര്‍ച്ചകള്‍ നടന്നു. സിഒ മുതല്‍ ലെഫ്റ്റനന്‍റ് ജനറല്‍ ലെവല്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. അതിനുശേഷം ഇരുരാജ്യങ്ങളുടെയും സൈന്യം ഏതാനും കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് തീരുമാനിച്ചു. ചൈന പിറകോട്ട് മാറി. പക്ഷെ, ഈ പ്രക്രിയ നടക്കുമ്പോള്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിനിടയിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ഥിരമായ പ്രസ്താവന നടത്തിയത്. ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, ഇരു രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തിന്‍റെ ബഹുമാനം കളഞ്ഞുകുളിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top