Flash News

വിമാന യാത്രയില്‍ ഇനി മദ്യം വിളമ്പില്ല

June 16, 2020 , അജു വാരിക്കാട്

ന്യൂയോര്‍ക്ക് : ലോക്ക്ഡൗണ്‍ സമയത്തു മദ്യ വില്പന കുതിച്ചുയര്‍ന്നേക്കാം, പക്ഷെ ഇളവുകള്‍ കൂടുതല്‍ വരുമ്പോള്‍ വിമാന യാത്രകളിലേക്കുള്ള തിരിച്ചുവരവ് ഒരു ഗംഭീരമായ അനുഭവമായിരിക്കും. എന്താ പിടികിട്ടിയില്ല?

യൂറോപ്പിലെ ഈസിജെറ്റ്, കെഎല്‍എം, അമേരിക്കയുടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഏഷ്യയിലെ വെര്‍ജിന്‍ ഓസ്ട്രേലിയ എന്നീ വിമാനക്കമ്പനികള്‍ ഇനി മുതല്‍ മദ്യം വിളമ്പില്ല.

കോവിഡ് 19 വ്യാപനത്തിന്‍റെ ഭാഗമായി താത്കാലികമായി മദ്യം വിളമ്പല്‍ നിര്‍ത്തിവെക്കുകയാണെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

ജോലിക്കാരും യാത്രക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ എല്ലാവര്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ് ഈ തീരുമാനം. പല വിമാനക്കമ്പനികളും പാനീയ ഓപ്ഷന്‍ വെള്ളം മാത്രമായി പരിമിതപ്പെടുത്തുന്നു. യാത്രക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴല്ലാതെ ഫെയ്സ് മാസ്കുകള്‍ ധരിക്കേണ്ടതുണ്ട്.

ഡെല്‍റ്റ എയര്‍ലൈന്‍സ് അമേരിക്കയ്ക്കുള്ളിലുള്ള യാത്രയില്‍ മദ്യം വിളമ്പുന്നില്ല. എന്നാല്‍ ബിയര്‍, വൈന്‍, എന്നിവ അന്താരാഷ്ട്ര സര്‍വീസില്‍ ലഭ്യമാക്കും.

അമേരിക്കന്‍ എയര്‍ലൈന്‍സ്, ദൂരവും ലക്ഷ്യസ്ഥാനവും അനുസരിച്ച് പ്രധാന ക്യാബിനില്‍ നിന്നുള്ള ഭക്ഷണ പാനീയ വിതരണം പരിമിതപ്പെടുത്തും. ദീര്‍ഘദൂര അന്തര്‍ദ്ദേശീയ സര്‍‌വീസുകളില്‍ ഫസ്റ്റ് ക്ലാസ്സ് യാത്രക്കാര്‍ക്ക് മാത്രമേ മദ്യം വിളമ്പുകയുള്ളൂ.

ഏഷ്യയില്‍, ഹോങ്കോങ്ങിന്‍റെ ഫ്ലാഗ് ഷിപ്പ് കാരിയറായ കാതേ പസഫിക്കില്‍ ഇപ്പോഴും ഫ്ലൈറ്റിലുടനീളം പാനീയങ്ങള്‍ ലഭ്യമാണ്. പക്ഷേ പ്രീമീല്‍ ബാര്‍, മദ്യം വിളമ്പല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

വെര്‍ജിന്‍ ഓസ്ട്രേലിയ എല്ലാ അതിഥികള്‍ക്കും കോംപ്ലിമെന്‍ററി വെള്ളവും ലഘുഭക്ഷണവും ഇപ്പോഴും നല്‍കുന്നുണ്ട്. എന്നാല്‍, അധിക ഭക്ഷണവും പാനീയങ്ങളും ലഭ്യമല്ല.

അതിനാല്‍ നിങ്ങള്‍ ഈ സമ്മറില്‍ യാത്ര ചെയ്യുകയാണെങ്കില്‍, ആവശ്യത്തിന് വെള്ളവും ലഘുസ്നാക്കുകളും പായ്ക്ക് ചെയ്യുക, മാസ്ക് ധരിക്കുക, കൂടാതെ ജെറ്റ് ലാഗിന്‍റെയും നിര്‍ജ്ജലീകരണത്തിനും പ്രധാന സംഭാവന നല്‍കുന്ന മദ്യം വിമാനകമ്പനികള്‍ തന്നെ ഒഴിവാക്കുന്നതില്‍ സന്തോഷിക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top