Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: സുനില്‍കുമാര്‍

June 17, 2020

ന്യൂയോര്‍ക്ക് :വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും പ്രവാസികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ സജ്ജമാണെന്നും പ്രവാസികള്‍ മുന്നോട്ടു വെക്കുന്ന ഏതു പ്രൊജക്റ്റും നടപ്പാകുന്നതിനുള്ള എല്ലാ പിന്തുണയും സഹായവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ ഉറപ്പു നല്‍കി .

പ്രവാസി മലയാളി ഫെഡറേഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച ഉന്നത തല ഗ്ലോബൽ വെബിനാറിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു. പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്നവിഷയത്തെ ആസ്പദമാക്കി പി എം എഫ് നടത്തിയ വെബിനാറിൽ മുഖ്യ അതിഥിയായിപങ്കെടുക്കാൻ എത്തിയ മന്ത്രിയെ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം സ്വാഗതംചെയ്യുകയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത സംഘടനാനേതാക്കളെ പരിചയപ്പെടുത്തുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ആശംസ അർപ്പിച്ചു.

കോവിഡ് കാലത്തു പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഏതുസാഹചര്യത്തെയും അതിജീവിക്കാൻ നമുക്ക് സാധിക്കണം , പ്രവാസികളുടെഅനുഭവവും സാങ്കേതിക പരിഞ്ജാനവും പ്രയോജനപ്പെടുത്താവുന്ന പല സാധ്യതകളുംകേരളത്തിലുണ്ട് . സുഭിക്ഷ കേരളം പദ്ധതി പ്രവാസി പുനരധിവാസത്തിന് വലിയ സാധ്യതആണെന്ന വസ്തുത നാം വിസ്മരിക്കരുത് . കേരളം ഒരു പ്രൊഡക്ഷൻ സ്റ്റേറ്റ് ആക്കി മാറ്റുമെന്നും ഉല്പാദനവുംസംരംഭവും വർധിപ്പിക്കാൻ പ്രവാസികളുടെ സഹായം ആവശ്യമാണെന്നും മന്ത്രികൂട്ടിച്ചേർത്തു.

പ്രവാസികൾ പ്രൊജെക്ടുകൾ തയാറാക്കി സമർപ്പിക്കണമെന്നും അത്നടപ്പിലാക്കുമെന്നും അവഗണിക്കപ്പെട്ട കാർഷിക മേഖല കേരളത്തിൽ ഉടനീളംപുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു, ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ളവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വളരെ കൃത്യമായിഅദ്ദേഹംമറുപടി നൽകി.

സംഘടനക്കു വേണ്ടി ഗ്ലോബൽ സെക്രട്ടറി വർഗീസ്‌ ജോൺ മന്ത്രിക്കും മറ്റു വിശിഷ്ടവ്യക്തികൾക്കും കൃതജ്ഞത അറിയിച്ചു. വിവിധ രാജ്യങ്ങളിലുള്ള സംഘടനാനേതാക്കളും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും വെബിനാറിൽ പങ്കെടുത്തു.

പി പി ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top