Flash News

പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80) മെരിലാന്‍ഡില്‍ നിര്യാതനായി

June 17, 2020 , ജോയിച്ചന്‍ പുതുക്കുളം

ബോവി (മെരിലാന്‍ഡ്): പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80) ഹൃദയാഘാദത്തെത്തുടര്‍ന്ന് ജൂണ്‍ 16-ന് മെരിലാന്‍ഡില്‍ നിര്യാതനായി.

മാമ്മൂട് കൊച്ചുപറമ്പില്‍ പരേതരായ വര്‍ക്കിയുടെയും മറിയാമ്മയുടെയും പുത്രനാണ്. 1974-ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്കില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു.

1978-ല്‍ ബാപ്ടിസം സ്വീകരിച്ചു. 2011-ല്‍ പാസ്റ്ററായി അഭിഷിക്തനായി. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കു മിഷന്‍ പര്യടനങ്ങള്‍ നടത്തി. ഹോപ്പ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മെരിലാന്‍ഡിലെ സജീവാംഗവും ബൈബിള്‍ അധ്യാപകനും ആയിരുന്നു.

ഭാര്യ അന്നമ്മ ജോര്‍ജ് പയ്യപ്പാടി ചീരം‌കുളത്ത് കുടുംബാംഗം.

മക്കള്‍: ഷാജി, ഷിബു, മറിന വര്‍ക്കി.

മരുമക്കള്‍: മെഴ്‌സി, റാണ.

കൊച്ചുമക്കള്‍: എലിസബത്ത്, ഡൈലന്‍, ആരന്‍, സെയിന്‍, റൈഡര്‍.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 17 ബുധനാഴ്ച ഫെയ്‌സ്ബുക്ക് ലൈവിലൂടെ.

വിവരങ്ങള്‍ക്ക്: ഇവാഞ്ചലിസ്റ്റ് തോമസ് കുറ്റിപ്പുറത്ത് 914 939 5806


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top