Flash News

ജമ്മു കശ്മീരില്‍ കുട്ടികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് ഇന്ത്യ നിര്‍ത്തണം: യുഎന്‍ മേധാവി

June 17, 2020

ഐക്യരാഷ്ട്രസഭ: ജമ്മു കശ്മീരിലെ കുട്ടികളുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുഎന്‍ മേധാവി അന്‍റോണിയോ ഗുട്ടാരെസ് കുട്ടികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജമ്മു കശ്മീരിലെ കുട്ടികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ശ്രമഫലമായി നക്സലൈറ്റ് സംഘടനകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതും അവരെ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനിടെ ജീവഹാനി സംഭവിക്കുന്നതുമെല്ലാം കുറഞ്ഞിട്ടുണ്ടെന്ന് നക്സല്‍ ഭീകരതയെക്കുറിച്ച് സംസാരിക്കവേ സെക്രട്ടറി ജനറല്‍ പറഞ്ഞു.

കുട്ടികളും സായുധ സംഘട്ടനവും ജനുവരി മുതല്‍ ആഗോളതലത്തില്‍ 25,000 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് 2019 ഡിസംബറില്‍ പുറത്തിറക്കിയ സെക്രട്ടറി ജനറലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭ ഇന്ത്യയില്‍ ഒരു വയസ്സുമുതല്‍ 17 വയസ്സ് വരെയുള്ള എട്ട് കുട്ടികളെ കൊന്നു എന്നും ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു. ഇതില്‍ 13 പേര്‍ ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി (നാഷണല്‍ റൈഫിള്‍), ജമ്മു കശ്മീര്‍ പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ സം‌യുക്ത ഓപ്പറേഷനിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരിലെ ഒമ്പത് സ്കൂളുകള്‍ക്ക് നേരെ അജ്ഞാത സംഘങ്ങള്‍ ആക്രമണം നടത്തിയതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഝാര്‍ഖണ്ഡിലെ പത്തോളം കുട്ടികളെ ഇന്ത്യന്‍ പോലീസ് നക്സലൈറ്റുകളുടെ പിടിയില്‍ നിന്ന് രക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ നിന്ന് ഗുട്ടാരസ് മനസ്സിലാക്കി. ഈ കുട്ടികളെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി അവരുടെ പോരാട്ടത്തിന് ഉപയോഗിക്കുകയായിരുന്നു.

‘കുട്ടികളെ അന്യായമായി കസ്റ്റഡിയിലെടുക്കല്‍, രാത്രി റെയ്ഡിനിടെ അറസ്റ്റ് ചെയ്യല്‍, സൈനിക ക്യാമ്പുകളില്‍ തടങ്കലില്‍ വയ്ക്കല്‍, തടങ്കലില്‍ വച്ച ശേഷം പീഡിപ്പിക്കല്‍ അല്ലെങ്കില്‍ യാതൊരു ആരോപണങ്ങളും കൃത്യമായ നടപടികളുമില്ലാതെ അവരെ മാനസികമായി തകര്‍ക്കല്‍ മുതലായവ എന്നെ ആശങ്കപ്പെടുത്തുന്നു. ഈ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. തടവിലാക്കപ്പെട്ട ചിലരുടെ പ്രായം സര്‍ക്കാര്‍ പരിശോധിച്ചുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ സെക്രട്ടറി ജനറല്‍ പറഞ്ഞു.

നക്സലൈറ്റ് സംഘടനകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുകയോ കൊല്ലുകയോ പരിക്കേല്‍പിക്കുകയോ ചെയ്യുന്ന കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലഭ്യമാക്കുന്നത് ഇപ്പോഴും ആശങ്കാജനകമാണെങ്കിലും, പ്രത്യേകിച്ച് നക്സലൈ സംഘടനകള്‍ കാരണം ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും, സര്‍ക്കാരിന്റെ അവസരോചിതമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രധാന നിയമലംഘനങ്ങള്‍ക്കും വേണ്ടിയുള്ള ദേശീയ പ്രതിരോധ, ഉത്തരവാദിത്ത നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ഗുട്ടാരസ് ഊന്നിപ്പറഞ്ഞു.

യുഎന്‍ മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യ കടുത്ത നിരാശ പ്രകടിപ്പിച്ചു. അത്തരമൊരു ശ്രമം ചില സാഹചര്യങ്ങളില്‍ ‘തിരഞ്ഞെടുക്കപ്പെട്ട അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക’ വഴി രാഷ്ട്രീയ നിറം നല്‍കുന്നുവെന്ന് ഇന്ത്യ പറയുന്നു.  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഐക്യരാഷ്ട്രസഭയില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നയതന്ത്രജ്ഞന്‍ നിരാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 50 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും ജമ്മു കശ്മീരില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം നിര്‍ത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ജമ്മു കശ്മീരിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും, പ്രത്യേക അധികാര സംരക്ഷണ നിയമം (എ.എഫ്.എസ്.പി.എ), പൊതു സുരക്ഷാ നിയമം (പി.എസ്.എ) തുടങ്ങിയ നിയമങ്ങള്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പെല്ലറ്റ് വെടിവയ്പ്പ് സംഭവങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top