ലെബക്ക് : മാര്‍ത്തോമ്മ സഭയുടെ മുന്‍ കൗണ്‍സില്‍ അംഗവും, നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന മുന്‍ ട്രഷററും, അത്മായ നേതാക്കളില്‍ പ്രമുഖനും ആയിരുന്ന ഡോ.ജോണ്‍ പി ലിങ്കന്റെ പൊതുദര്‍ശനവും, സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള ഒന്നാം ഭാഗ ശുശ്രുഷയും ജൂണ്‍ 19 വെള്ളിയാഴ്ച 3 മുതല്‍ 5 മണി വരെ ടെക്സാസിലെ ലെബക്കിലുള്ള റെസ്താവെന്‍ ഫ്യൂണറല്‍ ഹോമില്‍ (5740 West 19th Street, Lubbock, TX 79407) വെച്ച് നടത്തപ്പെടുന്നതാണ്.
ജൂണ്‍ 20 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ലെബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (101 E 81st Street Lubbock, Texas 79416) ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ശുശ്രുഷകള്‍ നടത്തപ്പെടുന്നതും തുടര്‍ന്ന് റെസ്താവെന്‍ സെമിത്തേരിയില്‍ (5740 West 19th Street, Lubbock, TX 79407) സംസ്കരിക്കുന്നതുമാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് സംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ശുശ്രുഷകള്‍ നടക്കുമ്പോള്‍ പള്ളിയില്‍ ആകെ 40 പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതല്‍ 12 മണി വരെ പള്ളിയില്‍ വെച്ച് പൊതുദര്‍ശനത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട് എന്ന് ഇടവക വികാരി റവ. സോനു വര്‍ഗീസ് അറിയിച്ചു. സംസ്കാര ശുശ്രുഷകള്‍ www.onetwothreelive.com എന്ന വെബ്സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.
ഇന്ന് (വ്യാഴം) ന്യുയോര്‍ക്ക് സമയം വൈകിട്ട് 8 മണിക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസിന്റെ അധ്യക്ഷതയില്‍ ഡോ. ജോണ്‍ പി.ലിങ്കന്റെ നിര്യാണത്തില്‍ ഒരു അനുസ്മരണ സമ്മേളനം സൂം കോണ്‍ഫറന്‍സിലൂടെ നടത്തപ്പെടുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള അറിയിച്ചു.
Meeting ID : 843 6837 6147
Password : 015168
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply